സ്‌പോർട്‌സ് താരമായി വീണ്ടും രജിഷ വിജയൻ എത്തുന്നു. ഖൊ ഖൊ താരമായി രജിഷ എത്തുന്ന ചിത്രത്തിന് ഖൊ ഖൊ എന്ന് തന്നെയാണ് പേരിട്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്തുവിട്ടു.
രാഹുൽ റിജി നായർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ തന്നെ രചനയും നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ആണ്. ഛായാഗ്രഹണം ടോബിൻ തോമസ്.