കര്‍ണാടകയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പുറത്ത്;

0
63

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 124 സ്ഥാനാര്‍ത്ഥികളുടെ ആദ്യ ഘട്ട പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി. മുതിര്‍ന്ന നേതാവായ സിദ്ധരാമയ്യ വരുണയില്‍ നിന്നും ഡികെ ശിവകുമാര്‍ കനകപുരയില്‍ നിന്നും മത്സരിക്കും. ഇതിനുപുറമെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്കിന്റെയും പേരും പട്ടികയിലുണ്ട്. ചിതാപൂരില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുക.

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്

ഇതുകൂടാതെ എംബി പാട്ടീല്‍ ബബലേശ്വറില്‍ നിന്നും ഗാന്ധിനഗറില്‍ നിന്ന് ദിനേഷ് ഗുണ്ടുറാവുവും രാജാജിനഗറില്‍ നിന്ന് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന എംഎല്‍സി പുട്ടണ്ണയും ദേവനഹള്ളിയില്‍ നിന്ന് മുന്‍ കേന്ദ്രമന്ത്രി കെഎച്ച് മുനിയപ്പയും ജനവിധി തേടും.

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്

അതേസമയം, കര്‍ണാടകയിലെ 224 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പ്രഖ്യാപിക്കും. മാര്‍ച്ച് ഒമ്പതിന് കമ്മിഷന്റെ ഒരു സംഘം സംസ്ഥാനം സന്ദര്‍ശിച്ചിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here