പാലക്കാട് സിപിഐഎം പഞ്ചായത്ത് പ്രസിഡൻ്റ് ബിജെപിയില്‍ ചേർന്നു

0
103

പാലക്കാട് സിപിഐഎം പഞ്ചായത്ത് പ്രസിഡൻ്റ് ബിജെപിയിൽ ചേർന്നു. പൊല്‍പ്പുള്ളി പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബാലഗംഗാധരന്‍ ആണ് ബിജെപിയില്‍ ചേര്‍ന്നത്. 20 വര്‍ഷം സിപിഐഎം ബ്രാഞ്ച് അംഗമായും ആറ് വർഷം ബ്രാഞ്ച് സെക്രട്ടറിയായും പ്രവർത്തിച്ചു.

ബാലഗംഗാധരനെ BJP ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ സ്വീകരിച്ചു. പാർട്ടി വ്യക്തിയധിഷ്ടിതമായതിനാലാണ് സിപിഐഎം വിട്ടതെന്ന് ബാലഗംഗാധരൻ പറഞ്ഞു. പാർട്ടി തന്നെ പലപ്പോഴും മാറ്റി നിർത്തിയെന്നും ആരോപണം.

സത്യം പറഞ്ഞതിന് മാറ്റിനിർത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുസ്തകം വായിച്ച് ആകൃഷ്ടനായാണ് താൻ ബിജെപിയിലേക്ക് ചേർന്നതെന്നാണ് ബാലഗംഗാധരൻ്റെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here