ഒട്ടാവ: കോവിഡ് വാക്സിൻ നിർമാണത്തിൽ ചൈനയുമായുള്ള പരസ്പര സഹകരണകരാറിൽനിന്ന് കാനഡ പിന്മാറിയതായി റിപ്പോർട്ട്. ചൈനയുടെ ഭൗമ രാഷ്ട്രീയ ആശങ്കകളാണ് കരാർ ഇല്ലാതാകുവാന്‍ ഇടയാക്കിയത്.
വാക്സിൻ നിർമാണത്തിനാവശ്യമായ വസ്തുക്കൾ കാനഡയിലേക്ക് അയയ്ക്കുന്നത് ചൈനീസ് ഭരണകൂടം തുടർച്ചയായി തടയുകയാണ് ചെയ്തത്. ഇതോടെ ചൈനീസ് കമ്പനി കാൻസിനോ ബയോളജിക്സുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കുന്നതെന്ന് കാനഡയുടെ നാഷണൽ റിസർച്ച കൗണ്‍സിൽ വ്യക്തമാക്കുകയായിരുന്നു.
ചൈനയുമായുള്ള പങ്കാളിത്തം അവസാനിച്ചതിനു പിന്നാലെ അമേരിക്കൻ കമ്പനിയായ വിബിഐ വാക്സിൻസ് ഉൾപ്പെടെ രണ്ട് വാക്സിൻ നിർമാതാക്കളുമായി സഹകരണം തുടങ്ങിയതായി എൻആർസി വ്യക്തമാക്കി. മെയിലാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ചൈനീസ് കമ്പനിയായ കാൻസിനോയുമായുള്ള കരാർ അംഗീകരിച്ചത്.