സ്തനാർബുദ സാധ്യത 7% വർധിപ്പിക്കുന്ന 2 ഭക്ഷണങ്ങൾ; ഒഴിവാക്കൂ

0
27

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്,സ്തനാർബുദം 2022 ൽ ലോകമെമ്പാടും 6,70,000 മരണങ്ങൾക്ക് കാരണമായി. പല സ്ത്രീകൾക്കും സ്തനാർബുദത്തെക്കുറിച്ചുള്ള അറിവ് പരിമിതമാണ്. ഇന്ത്യയിൽ സ്തനാർബുദത്തിന്റെ ശരാശരി പ്രായം 45 ആണ്. എന്നാൽ, 20 നും 30 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കിടയിൽ കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്.

ബിആർസിഎ1, ബിആർസിഎ2 പോലുള്ള ജനിതക മ്യൂട്ടേഷനുകൾ, കുടുംബ ചരിത്രം, ഉദാസീനമായ ജീവിതശൈലി, പൊണ്ണത്തടി, സമ്മർദം, വിവാഹവും പ്രസവവും വൈകിപ്പിക്കൽ എന്നിവ ചെറുപ്പത്തിൽ തന്നെ സ്തനാർബുദത്തിനുള്ള അപകട ഘടകങ്ങളാണ്. രോഗലക്ഷണങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും ചികിത്സ ഉറപ്പാക്കുന്നതിനും സ്‌ക്രീനിങ്ങിലൂടെ രോഗം നേരത്തെ കണ്ടെത്തേണ്ടത് പ്രധാനമാണ്.

സ്തനാർബുദ സാധ്യത കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഒഴിവാക്കേണ്ട രണ്ടു ഭക്ഷണങ്ങളുണ്ട്. ഓസ്‌ട്രേലിയയിലെ സ്തനാർബുദ, എൻഡോക്രൈൻ ശസ്ത്രക്രിയാ മേഖലയിൽ പ്രാക്ടീസ് ചെയ്യുന്ന സ്പെഷ്യലിസ്റ്റ് സർജനായ ഡോ. ക്രിസ്റ്റീൻ ലായ്, ‘സ്തനാർബുദ സാധ്യത വർധിപ്പിക്കുന്ന’ ഈ രണ്ട് ഭക്ഷണങ്ങളെക്കുറിച്ച് എടുത്തുകാണിച്ചിട്ടുണ്ട്. സംസ്കരിച്ച മാംസം കുറയ്ക്കുക, മദ്യം ഒഴിവാക്കുക എന്നിവ രോഗ സാധ്യത കുറയ്ക്കുന്നതിനുള്ള മാർഗമാണെന്ന് അവർ പറഞ്ഞു.

ഒരു ദിവസം ഒരു ഡ്രിങ്ക് കഴിക്കുന്നത് സ്തനാർബുദ സാധ്യത 7% കൂട്ടും

സംസ്കരിച്ച മാംസം (ബേക്കൺ, ഹാം, സോസേജുകൾ) ആർത്തവവിരാമത്തിനു ശേഷമുള്ള സ്ത്രീകളിൽ സ്തനാർബുദ സാധ്യത 9 ശതമാനം വർധിപ്പിക്കുന്നു. ഒരു ദിവസം ഓരോ 50 ഗ്രാമിനും (ഏകദേശം 2 കഷ്ണം ബേക്കൺ) കുടൽ കാൻസറിനുള്ള സാധ്യത 18 ശതമാനം കൂട്ടും. മദ്യം, ഒരു ദിവസം ഒരു ഡ്രിങ്ക് കഴിക്കുന്നത് വഴി സ്തനാർബുദ സാധ്യത 7 ശതമാനം കൂട്ടുന്നുവെന്ന് അവർ പറഞ്ഞു.

കാൻസർ സാധ്യതയുമായി ബന്ധപ്പെട്ട മറ്റ് ഭക്ഷണങ്ങൾ

ആഴ്ചയിൽ 700 ഗ്രാമിൽ കൂടുതൽ റെഡ് മീറ്റ് കഴിക്കുന്നത് കുടൽ കാൻസർ സാധ്യത വർധിപ്പിക്കുന്നു; ഓരോ അധിക 50 ഗ്രാം / ദിവസം സംസ്കരിച്ച മാംസം ഇത് 18 ശതമാനം വർധിപ്പിക്കുന്നു. അൾട്രാ-പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ (നൂഡിൽസ്, ഫാസ്റ്റ് ഫുഡുകൾ, പഞ്ചസാര അടങ്ങിയ ധാന്യങ്ങൾ), അഡിറ്റീവുകൾ, കുറഞ്ഞ നാരുകൾ, അധിക സോഡിയം എന്നിവ ഉയർന്ന കാൻസർ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here