യാത്രക്കാർ ശ്രദ്ധിക്കുക, സംസ്ഥാനത്ത് ട്രെയിൻ നിയന്ത്രണം; ഈ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി, ചിലത് വഴി തിരിച്ചുവിടും

0
38

തിരുവനന്തപുരം: എൻജിനിയറിങ് ജോലികൾ കാരണം നവംബർ 21 മുതൽ ഡിസംബർ 2 വരെ തിരുവനന്തപുരം ഡിവിഷനിലെ വിവിധ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും മറ്റു ചിലത് വഴി തിരിച്ചു വിടുകയും ചെയ്യും. കൂടാതെ, പല ട്രെയിനുകളും നിശ്ചിത സമയത്തേക്കാൾ വൈകിയോടും.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

  • നവംബർ 22 ന് മധുര – ഗുരുവായൂർ എക്‌സ്‌പ്രസ്‌ (16327) കൊല്ലത്ത് സർവീസ് അവസാനിപ്പിക്കും.
  • നവംബർ 22 ന് നാഗർകോവിൽ – കോട്ടയം എക്‌സ്‌പ്രസ്‌ (16366) കായംകുളത്ത് സർവീസ് അവസാനിപ്പിക്കും.
  • നവംബർ 21 ന് ചെന്നൈ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌ (12695) കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.
  • നവംബർ 24 ന് ഹസ്രത് നിസാമുദ്ദീൻ – തിരുവനന്തപുരം ട്രെയിൻ കായംകുളത്ത് യാത്ര അവസാനിപ്പിക്കും.
  • നവംബർ 25 ന് ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ എസി തുരന്തോ എക്‌സ്‌പ്രസ്‌ എറണാകുളം ജങ്‌ഷനിൽ യാത്ര അവസാനിപ്പിക്കും.
  • പുറപ്പെടുന്ന സമയത്തിൽ മാറ്റം വന്ന ട്രെയിനുകൾ

    • നവംബർ 23 ന് ഗുരുവായൂർ – മധുര എക്‌സ്‌പ്രസ്‌ (16328) പകൽ 12.10ന് കൊല്ലത്തുനിന്നായിരിക്കും പുറപ്പെടുക.
    • നവംബർ 22 ന് തിരുവനന്തപുരം സെൻട്രൽ – ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌ (12696) രാത്രി 8.05 ന് കോട്ടയത്തുനിന്നായിരിക്കും പുറപ്പെടുക.
    • നവംബർ 26 ന് തിരുവനന്തപുരം സെൻട്രൽ – ചെന്നൈ സെൻട്രൽ എസി തുരന്തോ എക്‌സ്‌പ്രസ്‌(22208) രാത്രി 10.35ന് എറണാകുളം ജങ്‌ഷനിൽനിന്നായിരിക്കും പുറപ്പെടുക.

    വഴിതിരിച്ചുവിടുന്ന ട്രെയിനുകൾ

      • നവംബർ 22ന് തിരുവനന്തപുരം സെൻട്രൽ – ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌(12624). ആലപ്പുഴ വഴിയായിരിക്കും യാത്ര ചെയ്യുക. ഈ ട്രെയിനിന് ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും.
      • തിരുവനന്തപുരം നോർത്ത്‌ – ശ്രീ ഗംഗാനഗർ പ്രതിവാര എക്‌സ്‌പ്രസ്‌ (16312). ആലപ്പുഴ വഴി
      • തിരുവനന്തപുരം നോർത്ത്‌ – എസ്‌എംവിടി ബംഗള‍ൂരു ഹംസഫർ എക്‌സ്‌പ്രസ്‌. ആലപ്പുഴ വഴി
      • തിരുവനന്തപുരം നോർത്ത്‌ – മംഗളൂരു സെൻട്രൽ മലബാർ എക്‌സ്‌പ്രസ്‌(16629). ആലപ്പുഴ വഴി. ഈ ട്രെയിനിന് ഹരിപ്പാട്‌, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
      • കന്യാകുമാരി – ദിബ്രുഗഡ്‌ വിവേക്‌ സ‍ൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌ (22503) ആലപ്പുഴ വഴി.
      • തിരുവനന്തപുരം സെൻട്രൽ – രാമേശ്വരം അമൃതഎക്‌സ്‌പ്രസ്‌(16343) ആലപ്പുഴ വഴി.
      • തിരുവനന്തപുരം നോർത്ത്‌ – നിലമ്പൂർ റോഡ്‌ രാജ്യറാണി എക്‌സ്‌പ്രസ്‌(16349) ആലപ്പുഴ വഴി. ഈ ട്രെയിനിന് ഹരിപ്പാട്‌, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
      • തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ എക്‌സ്‌പ്രസ്‌(16347) ആലപ്പുഴ വഴി.
      • തിരുവനന്തപുരം നോർത്ത്‌ – മുംബൈ ലോക്‌മാന്യതിലക്‌ ടെർമിനസ്‌ സ്‌പെഷ്യൽ എക്‌സ്‌പ്രസ്‌(01464) ആലപ്പുഴ വഴി.

    വൈകിയോടുന്ന ട്രെയിനുകൾ

      • നവംബർ 25 ന് താംബരം – ഗുരുവായൂർ എക്‌സ്‌പ്രസ്‌(16127) 2.20 മണിക്കൂറും ഗുരുവായൂർ – താംബരം എക്‌സ്‌പ്രസ്‌ (16128) രണ്ട് മണിക്കൂറും വൈകിയോടും. നവംബർ 22 ന് തൂത്തുക്കുടി – പാലക്കാട്‌ ജങ്‌ഷൻ പാലരുവി എക്‌സ്‌പ്രസ്‌ (16791) അരമണിക്കൂർ വൈകിയോടും. നവംബർ 27, ഡിസംബർ രണ്ട് തീയതികളിൽ മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ്‌(16348) 40 മിനിട്ടും, നവംബർ 25 ന് ഈ ട്രെയിൻ രണ്ടരമണിക്കൂറും വൈകിയോടും.
  • ഡിസംബർ ഒന്നിന് ഹസ്രത്‌ നിസാമുദീൻ – തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ്‌ (22654) അരമണിക്കൂർ വൈകിയോടും. നവംബർ 25 ന് രാമേശ്വരം – തിരുവനന്തപുരം സെൻട്രൽ അമൃത എക്‌സ്‌പ്രസ്‌(16344) രണ്ട് മണിക്കൂർ വൈകിയോടും. നവംബർ 25 ന് മംഗളൂരു സെൻട്രൽ – തിരുവനന്തപുരം മാവേലി എക്‌സ്‌പ്രസ്‌(16603) ഒന്നരമണിക്കൂർ വൈകിയോടും.

    നവംബർ 25 ന് തിരുപ്പതി – കൊല്ലം എക്‌സ്‌പ്രസ്‌(17421) അരമണിക്കൂർ വൈകിയോടും. നവംബർ 25 ന് ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌(12695) 20 മിനിട്ട്‌ വൈകിയോടും. നവംബർ 25 ന് തിരുവനന്തപുരം ജങ്‌ഷൻ – തിരുവനന്തപുരം നോർത്ത്‌ സ്‌പെഷ്യൽ എക്‌സ്‌പ്രസ്‌(06164) ഒന്നരമണിക്കൂർ വൈകി ഓടും.

LEAVE A REPLY

Please enter your comment!
Please enter your name here