കേരള ബ്ലാസ്റ്റേഴ്സ് താരം ബാർതലോമ്യു ഓഗ്ബച്ചെ ക്ലബ് വിട്ടെന്ന് റിപ്പോർട്ട്. വരുന്ന സീസണിൽ അദ്ദേഹം മുംബൈ സിറ്റിയ്ക്കായി ബൂട്ട് കെട്ടുമെന്ന് ഗോൾ ഡോട്ട്കോമാണ് റിപ്പോർട്ട് ചെയ്തത്.
2018-19 സീസണിൽ നോർത്തീസ്റ്റിനായി 12 ഗോളുകളാണ് താരം നേടിയത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്ന് ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലെത്തിയതാണ് ഓഗ്ബച്ചെ. സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ നേടി ഉജ്ജ്വല ഫോമിലായിരുന്നു താരം.
നോർത്തീസ്റ്റിൽ നിന്ന് പരിശീലകൻ ഷറ്റോരിയോടൊപ്പം എത്തിയ നൈജീരിയൻ താരം അദ്ദേഹം പോകുന്നതോടെ ക്ലബ് വിടും എന്ന് സൂചന ഉണ്ടായിരുന്നു. എന്നാൽ പിന്നീട് താരം ക്ലബുമായി ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടിയെന്ന റിപ്പോർട്ടുകളും ഉയർന്നു.