ദൈവത്തിന്‍റെ സ്വന്തം നാട്’കേരള ടൂറിസം മേഖലയില്‍ പുതിയ മാറ്റങ്ങള്‍

0
29

സഞ്ചാരികളെ വരവേല്‍ക്കാൻ കേരളം. ടൂറിസം മേഖലയില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുന്നു. നെറ്റ്‌വർക്ക് കേരള ബി2ബി ടൂറിസം മീറ്റില്‍ മന്ത്രി മുഹമ്മദ് റിയാസ്.

ഉത്സവം, ശൈത്യകാല അവധികൾ എന്നിവ ആരംഭിക്കുന്നതോടെ സഞ്ചാരികൾക്കായൊരുങ്ങി കേരളം. കേരളത്തിലുള്ളവർക്കും പുറത്തുനിന്നെത്തുന്നവർക്കും പുത്തൻ അനുഭവം പകരുന്നതിലൂടെ നാടിൻ്റെ വൈവിധ്യങ്ങളെ പരിപോഷിപ്പിക്കുവാൻ തയ്യാറെടുക്കുകയാണ് ടൂറിസം മേഖല.

ഇതിൻ്റെ ഭാഗമായി കേരള ടൂറിസം വകുപ്പ് കേന്ദ്രസർക്കാരുമായി ചേർന്ന് ഡൽഹിയിൽ ‘നെറ്റ്‌വർക്ക് കേരള ബി2ബി ടൂറിസം’ മീറ്റ് സംഘടിപ്പിക്കുകയും സംസ്ഥാന സർക്കാരിൻ്റെ ടൂറിസം ഓഫറുകളെപ്പറ്റി ചർച്ചചെയ്യുകയും ചെയ്‌തു. ഇതിലൂടെ ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സഞ്ചാര കേന്ദ്രങ്ങളുടെ നിരയിലേക്ക് കേരളത്തെ ഉയർത്തുക എന്നതാണ് ടൂറിസം വകുപ്പിൻ്റെ ലക്ഷ്യം.

കേരള സംസ്‌കാരത്തിൻ്റെ തനത് കാലാപാരമ്പര്യവും, സമ്പന്നമായ പാചക പൈതൃകവും, ശക്തമായ വ്യവസായ ബന്ധങ്ങളും എല്ലാം സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. പുറത്തുനിന്നെത്തുന്നവർക്ക് പുത്തൻ അനുഭവം പകരുന്നതിലൂടെ നാടിൻ്റെ വൈവിധ്യങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യാനാണ് പദ്ധതി. കേരളത്തിൻ്റെ വിനോദ സഞ്ചാര മേഖലയില്‍ സന്ദർശകർക്ക് ആവശ്യമായ വൈവിധ്യങ്ങള്‍ ഉള്ളതിനാല്‍ മികച്ചൊരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് കേരളം എന്ന് നെറ്റ്‌വർക്ക് കേരള ബി2ബി ടൂറിസം മീറ്റില്‍ പങ്കെടുത്ത ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഒപ്പം ടൂറിസം മേഖലയിലെ സഹകരണത്തിനും വളർച്ചയ്‌ക്കും നവീകരണത്തിനും വേദിസൃഷ്‌ടിക്കാനും ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ആഗോള ബ്രാൻഡ് എന്ന നിലയിൽ അനുഭവ സമ്പത്തുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ലക്ഷ്യസ്ഥാനമായി കേരളത്തെ മാറ്റാൻ ടൂറിസത്തിൽ ‘മാതൃകാപരമായ മാറ്റം’ വരുത്തിയിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരിൻ്റെ ടൂറിസം ഓഫറുകൾക്ക് പുറമേ സുസ്ഥിരമായ ടൂറിസം വികസനത്തിന് പുതിയൊരു മാതൃക കേരളം സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.

അവധിക്കാലങ്ങളിൽ സന്ദർശനത്തിനെത്തുന്ന സഞ്ചാരികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ചില ഉത്‌പന്നങ്ങളും പുറത്തിറക്കി. സംസ്ഥാനത്തിൻ്റെ ആകർഷണീയതയും ഭംഗിയും ആസ്വദിക്കുന്നതിനൊപ്പം സന്ദർശകർക്ക് ഗുണനിലവാരമുള്ള സമയം ഉറപ്പാക്കാൻ ഇതെല്ലാം സഹായിക്കുമെന്ന് ടൂറിസം വകുപ്പിൻ്റെ പ്രസ്‌താവനയിൽ പറയുന്നു.

‘ദൈവത്തിൻ്റെ സ്വന്തം നാട്’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് കേരള സംസ്ഥാനത്തിൻ്റെ അതുല്യമായ ഉത്‌പന്നങ്ങളും അനുഭവങ്ങളും ഉയർത്തിക്കാട്ടിക്കൊണ്ട് ടൂറിസ്‌റ്റ് ഇൻഫർമേഷൻ ഓഫിസർ എസ് ശ്രീകുമാർ സംസാരിച്ചു. പരിപാടിയിൽ കേരളത്തിൽ നിന്നും ഡൽഹിയിൽ നിന്നുമുള്ള വിശിഷ്‌ടാതിഥികൾ പങ്കെടുത്തു. സംസ്ഥാനത്തിൻ്റെ വൈവിധ്യമാർന്ന പാരമ്പര്യങ്ങൾ പ്രദർശിപ്പിച്ച ഒരു സാംസ്‌കാരിക പരിപാടിയോടെയാണ് മീറ്റ് അവസാനിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷിഖാവത്തുമായി മുഹമ്മദ് റിയാസ് കൂടിക്കാഴ്‌ച നടത്തിയിരുന്നു. കേന്ദ്രം കേരളത്തിന് അനുവദിച്ച ടൂറിസം പദ്ധതികൾക്ക് തൻ്റെ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ മന്ത്രി നന്ദി അറിയിക്കുകയും ചെയ്‌തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here