ന്യൂനമർദം (കാലാവസ്ഥയുമായി ബന്ധപ്പെട്ട ‘ഡിപ്രഷൻ’)

0
35
കാലാവസ്ഥയുമായി ബന്ധപ്പെട്ട ‘ഡിപ്രഷൻ’ (Depression) എന്ന വാക്കിന്റെ മലയാളം അർത്ഥം ‘ന്യൂനമർദം‘ എന്നാണ്. ഇത് ചുഴലിക്കാറ്റിന്റെ ആദ്യരൂപമാണ്. സാധാരണയായി ഇത് ശക്തമായ മഴയ്ക്കും കാറ്റിനും കാരണമാകാറുണ്ട്. ഭൂമിയിൽ ഉണ്ടാവുന്ന ഏറ്റവും അപകടകരമായ കാറ്റുകളിൽ ഒന്നാണ് ചുഴലിക്കാറ്റുകൾ. അറ്റ്ലാന്റിക് സമുദ്രത്തിലും കിഴക്കൻ പസിഫിക് സമുദ്രത്തിലും ഇവ hurricane എന്ന പേരിലും, പടിഞ്ഞാറൻ പസിഫിക് സമുദ്രത്തിൽ typhoon എന്ന പേരിലും, ഇന്ത്യൻ മഹാസമുദ്രത്തിൽ tropical cyclone എന്ന പേരിലും അറിയപ്പെടുന്നു. വ്യത്യസ്തമായ പേരുകളിൽ അറിയപെടുന്നതാണെങ്കിലും ഇവയെല്ലാം ഉണ്ടാവുന്നത് ഒരേ രീതിയിലാണ്. സൈക്ലോൺ എന്ന പദം ഉത്ഭവിച്ചത് Greek പദം Coils എന്ന വാക്കിൽനിന്നാണ്. പാമ്പിന്റെ ചുരുൾ എന്നാണ് coils അർത്ഥമാകുന്നത്, ആദ്യമായി ഈ വാക്ക് ഉപയോഗിച്ചത് Henry Peddington ആണ്. ബംഗാൾ ഉൾക്കടലിലും അറബി കടലിലും ഉണ്ടാവുന്ന സൈക്ലോണുകൾ കടലിന്റെ ചുരുളുകൾ പോലെ കാണപ്പെടുന്നതിനാലാണ് ഈ പേര് വന്നത്. കുറഞ്ഞ അന്തരീക്ഷമർദ്ദം, ശക്തമായ കാറ്റ്, കനത്ത മഴ എന്നിവയാണ് ചുഴലിക്കാറ്റുകളുടെ  സവിശേഷതകൾ.
ന്യൂനമർദം (Depression) ഉണ്ടാകുന്നത് എങ്ങനെ?
  • ഒരു പ്രദേശത്തെ അന്തരീക്ഷമർദം സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് കുറയുമ്പോൾ, അവിടെ നിന്ന് വായു മുകളിലേക്ക് ഉയരുന്നു.
    • ഇതുമൂലം, ചുറ്റുമുള്ള ഉയർന്ന മർദമുള്ള പ്രദേശങ്ങളിൽ നിന്ന് വായു ഈ താഴ്ന്ന മർദമുള്ള പ്രദേശത്തേക്ക് ശക്തമായി നീങ്ങുന്നു.
    • ഭൂമിയുടെ കറക്കം കാരണം ഈ കാറ്റ് ഒരു പ്രത്യേക ദിശയിൽ കറങ്ങാൻ തുടങ്ങുന്നു (കൊറിയോലിസ് പ്രഭാവം).
  • ഇങ്ങനെ കറങ്ങുന്ന കാറ്റ് മേഘങ്ങളെയും മഴയെയും രൂപപ്പെടുത്തുന്നു, ഇതാണ് ന്യൂനമർദം.
ന്യൂനമർദത്തിന്റെ വിവിധ ഘട്ടങ്ങൾ
ഒരു ന്യൂനമർദം കൂടുതൽ ശക്തി പ്രാപിക്കുമ്പോൾ അത് തീവ്ര ന്യൂനമർദവും പിന്നീട് ചുഴലിക്കാറ്റുമായി മാറാം.
  • ന്യൂനമർദം (Depression): മണിക്കൂറിൽ 31-49 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റ്.
  • തീവ്ര ന്യൂനമർദം (Deep Depression): മണിക്കൂറിൽ 50-61 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റ്.
  • ചുഴലിക്കാറ്റ് (Cyclonic Storm): മണിക്കൂറിൽ 62-88 കിലോമീറ്റർ വേഗതയിൽ കാറ്റുവീശുമ്പോൾ, ഇത് ഒരു ചുഴലിക്കാറ്റായി കണക്കാക്കുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here