സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തത്തിൽ അട്ടിമറിയില്ലെന്ന നിഗമനത്തിൽ അഗ്നിശമനസേന. ഫാനിലെ ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിക്കും. രണ്ടു വർഷം മുൻപ് മോക്ഡ്രിൽ നടന്ന മെയിൻബ്ലോക്കിൽ സുരക്ഷമാനദണ്ഡങ്ങളിലുള്ള നിർദേശങ്ങൾ നടപ്പായില്ലെന്ന വിമർശനവും അഗ്നിശമനസേന ഉന്നയിക്കുന്നു.
ചൊവ്വാഴ്ചയുണ്ടായ തീപിടുത്തത്തിൽ അട്ടിമറി സാധ്യത ഉൾപ്പെടെയാണ് ദുരന്തനിവാരണ കമ്മീഷ്ണർ എ കൗശികൻെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുന്നത്. ഈ സംഘത്തിൽ ഫയർഫോഴ്സ് ടെക്നിക്കൽ ഡയക്ടർ നൗഷാദ് ഉണ്ടെങ്കിലും മറ്റൊരു അന്വേഷണ റിപ്പോർട്ട് നേരിട്ടാണ് അഗ്നിശമന മുഖ്യമന്ത്രിക്ക് സമർപ്പിക്കുക. ചുമരിലെ ഫാനിൽ നിന്നാണ് തീപിടിച്ചത് എന്ന പൊതുമരാമത്തിൻെ റിപ്പോർട്ട് ശരിവെയ്ക്കുന്നതാണ് ഫയർഫോഴ്സിൻെ നിഗമനവും . എന്നാൽ രണ്ടു വർഷം മുൻപ് സെക്രട്ടറിയേറ്റ് പരിസരത്ത് മോക്ഡ്രിൽ നടത്തിയ ശേഷം നൽകിയ ചില നിർദേശങ്ങൾ ഇനിയും നടപ്പായിട്ടില്ലെന്നും അഗ്നിശമന തയാറാക്കുന്ന റിപ്പോർട്ടിലുണ്ട്.
ഗുരുതരമായ തീപിടുത്തം അല്ല ഉണ്ടായതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പറഞ്ഞു. അതേസമയം, വിദ്ഗധ സമിതി ഇന്ന് വീണ്ടും സെക്രട്ടറിലെത്തും. കൂടുതൽ പേരിൽ നിന്ന് പൊലീസും മൊഴിയെടുക്കു. ബിജെപി പ്രസിഡന്റ് സെക്രട്ടറിയേററിന് ഉള്ളിൽ കടന്നത് എങ്ങനെയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കെ സുരേന്ദ്രനിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിയും.