ഒക്ടോബർ 21 മുതൽ സംസ്ഥാനത്ത് ട്രെയിനുകളുടെ സമയം മാറും;

0
69

കൊച്ചി: മൺസൂൺ ടൈംബിൾ പിൻവലിക്കുന്നതോടെ സംസ്ഥാനത്ത് ട്രെയിൻ സർവീസുകളുടെ സമയം മാറും. ഒക്ടോബർ 21 മുതലാണ് നോൺ മൺസൂൺ സമയക്രമം നിലവിൽ വരിക. കൊങ്കൺപാത വഴി സർവീസ് നടത്തുന്ന ട്രെയിനുകളുടെ സമയക്രമത്തിലാണ് മാറ്റങ്ങൾ. ഷൊർണൂരിനും മംഗളൂരു ജങ്ഷനും ഇടയിലുള്ള സ്റ്റേഷനുകളിലാണ് സമയക്രമത്തിൽ കാര്യമായ മാറ്റമുള്ളത്.

കൊങ്കൺ പാത വഴി സർവീസ് നടത്തുന്ന ട്രെയിനുകൾ 2025 ഒക്ടോബർ 21-ന് നോൺ-മൺസൂൺ സമയക്രമത്തിലേക്ക് (Non-Monsoon Time Table) മാറുമെന്ന് റെയിൽവേ അറിയിച്ചു. മഴക്കാലത്ത് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിൻ്റെ ഭാഗമായാണ് ഈ സമയമാറ്റം നടപ്പിലാക്കുന്നത്.

മൺസൂൺ കാലത്ത് കനത്ത മഴ, മണ്ണിടിച്ചിൽ സാധ്യത, പാളങ്ങളിൽ വെള്ളം കയറൽ തുടങ്ങിയ വെല്ലുവിളികൾ കാരണം കൊങ്കൺ പാതയിൽ ട്രെയിനുകളുടെ വേഗതയിൽ റെയിൽവേ നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്. ഇതിൻ്റെ ഫലമായി ഈ സമയങ്ങളിൽ ട്രെയിനുകൾ വൈകാനും യാത്രാ സമയം കൂടാനും സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് ടൈം ടേബിളിൽ മാറ്റം വരുത്തുന്നത്.

മഴക്കാലം അവസാനിക്കുന്നതോടെ സുരക്ഷാ ആശങ്കകൾ കുറയുകയും ട്രെയിനുകളുടെ വേഗത സാധാരണ നിലയിലേക്ക് വർധിപ്പിക്കുകയും ചെയ്യുന്നതിനാലാണ് പുതിയ സമയക്രമം പ്രഖ്യാപിക്കുന്നത്. നോൺ മൺസൂൺ ടൈം ടേബിൾ വരുന്നതോടെ യാത്രക്കാർക്ക് കുറഞ്ഞ സമയം കൊണ്ട് യാത്ര ചെയ്യാൻ കഴിയും. പുതിയ സമയക്രമം 2025 ഒക്ടോബർ 21 നോ അതിനുശേഷമോ യാത്ര പുറപ്പെടുന്ന സ്റ്റേഷനുകളിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ട്രെയിനുകൾക്കാണ് ബാധകമാവുക.

അതുകൊണ്ട്, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും യാത്ര പ്ലാൻ ചെയ്യുമ്പോഴും പുതുക്കിയ സമയക്രമം അറിയണം. വിവിധ സ്റ്റേഷനുകളിൽ ട്രെയിൻ പുറപ്പെടുന്നതിനും എത്തിച്ചേരുന്നതിനുമുള്ള സമയങ്ങളിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. എൻടിഇഎസ് വഴിയോ, ഹെൽപ് ലൈനായ 139 വഴിയോ ട്രെയിനുകളുടെ സമയക്രമം അറിയാം

അതുകൊണ്ട്, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും യാത്ര പ്ലാൻ ചെയ്യുമ്പോഴും പുതുക്കിയ സമയക്രമം അറിയണം. വിവിധ സ്റ്റേഷനുകളിൽ ട്രെയിൻ പുറപ്പെടുന്നതിനും എത്തിച്ചേരുന്നതിനുമുള്ള സമയങ്ങളിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. എൻടിഇഎസ് വഴിയോ, ഹെൽപ് ലൈനായ 139 വഴിയോ ട്രെയിനുകളുടെ സമയക്രമം അറിയാം

 

LEAVE A REPLY

Please enter your comment!
Please enter your name here