91,000 കടന്ന് സ്വർണ വിപണി

0
32
FILE PHOTO: Gold bangles are displayed at a jewellery store in Mumbai, India, March 20, 2025. REUTERS/Francis Mascarenhas/File Photo

സ്വർണവിലയിൽ ഇന്നും നിരക്ക് വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്നലെ രണ്ട് തവണയാണ് സ്വർണവില ഉയർന്നത്. ഈ മാസം ആരംഭിച്ചപ്പോൾ മുതൽ സ്വർണ വില ദിനം പ്രതി വൻ വർദ്ധനവിലൂടെയാണ് കടന്നുപോകുന്നത്.  ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണ് കഴിഞ്ഞ ദിവസങ്ങളിലായെല്ലാം രേഖപ്പെടുത്തുന്നത്.

ഇന്നലെ രാവിലെ 90,320 രൂപയിലെത്തിയ പവൻ വൈകുന്നേരമായപ്പോഴേയ്ക്കും 90,880 രൂപയിൽ എത്തിയിരുന്നു. ഇന്ന് വീണ്ടും വില വർദ്ധിച്ച് അത് 91,040 രൂപയിൽ എത്തി.

ഇന്ന് ഒരു ഗ്രാമിന് 20 രൂപ വർദ്ധിച്ച് 11,380 രൂപയിൽ എത്തി. പവൻ 160 രൂപ വർദ്ധിച്ചാണ് 90,880 രൂപയിൽ നിന്നും 91,040  രൂപയിൽ എത്തിയത്.

ഇന്നത്തെ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 12,415 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 11,380 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 9,311 രൂപയുമാണ്.

ഇന്നത്തെ വെള്ളി വില ഗ്രാമിന് 171 രൂപയും കിലോഗ്രാമിന് 1,71,000 രൂപയുമാണ്. 

പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് വൻ വില നൽകേണ്ട സ്ഥിതിയാണ്. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ഓരോ ദിവസം കഴിയുന്തോറു സ്വർണവിലയിൽ മാറ്റമുണ്ടോ എന്ന് ഉറ്റ് നോക്കുകയാണ് സാധാരണക്കാർ.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.

 

ഒക്ടോബർ മാസത്തെ സ്വർണ വില (പവനിൽ)

ഒക്ടോബർ 01: 87,440

ഒക്ടോബർ 02: 87,040

ഒക്ടോബർ 03: 86,920

ഒക്ടോബർ 04: 87,560

ഒക്ടോബർ 05: 87,560

ഒക്ടോബർ 06: 88,560

ഒക്ടോബർ 07: 89,480

ഒക്ടോബർ 08: 90,320

ഒക്ടോബർ 08: 90,880 (വൈകുന്നേരം)

അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here