പിടിവിട്ട് പൊന്നിൻറെ പോക്ക്;സ്വർണവില പവന് 90000 കടന്നു.

0
66

സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ ആളുകൾ ഒഴുകിയെത്തുന്നതാണ് സ്വർണവില ഉയരാൻ പ്രധാന കാരണം

സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്ന സ്വർണവില 90,000ലേക്ക്.അന്താരാഷ്ട്ര സ്വർണ്ണവില 4000 ഡോളർ മറികടന്ന് മുന്നോട്ട് കുതിക്കുകയാണ്. സ്വർണ്ണവില ഇന്ന് ഗ്രാമിന് 105 രൂപയും പവന് 840 രൂപയും വർദ്ധിച്ച് 11290 രൂപയും 90320 രൂപയുമായി

സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്ന സ്വർണവില 90,000ലേക്ക്.അന്താരാഷ്ട്ര സ്വർണ്ണവില 4000 ഡോളർ മറികടന്ന് മുന്നോട്ട് കുതിക്കുകയാണ്. സ്വർണ്ണവില ഇന്ന് ഗ്രാമിന് 105 രൂപയും പവന് 840 രൂപയും വർദ്ധിച്ച് 11290 രൂപയും 90320 രൂപയുമായി

സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ ആളുകൾ ഒഴുകിയെത്തുന്നതാണ് സ്വർണവില ഉയരാൻ പ്രധാന കാരണം. അമേരിക്കയിൽ സാമ്പത്തിക രംഗത്ത് നിലനിൽക്കുന്ന അനിശ്ചിതത്വവും യുഎസ് ഫെഡറൽ റിസർവ് വീണ്ടും പലിശനിരക്ക് കുറച്ചേയ്ക്കുമെന്ന പ്രതീക്ഷകളുമാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന ചലനങ്ങൾ ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വർധനയ്ക്ക് കാരണമെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെട്ടു.

ആഗോള സ്വർണ വിപണിയിൽ ചൊവ്വാഴ്ച ഔൺസിന് 3,985 ഡോളറാണ്. നിലവിലെ ഭൗമ രാഷ്ട്രീയ-സാമ്പത്തിക കാലാവസ്ഥ കലുഷിതമാണ്. ഈ അനിശ്ചിതത്വ സാഹചര്യത്തിൽ സ്വർണവിലയിൽ നിരന്തരം മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സ്വർണ നിരക്ക് ഉയരുകയും കുറയുകയും ചെയ്യുന്നുണ്ട്. പക്ഷേ വർധനയ്ക്ക് ആനുപാതികമായി താഴ്ച രേഖപ്പെടുത്തുന്നില്ല.

സ്വർണ വിലയിൽ ആഗോള വിപണിയിൽ അനുഭവപ്പെടുന്ന അസ്ഥിരത ഇന്ത്യൻ മാർക്കറ്റിലും അലയൊലികൾ സൃഷ്ടിക്കും. ഡോളറിന്റെ മൂല്യത്തിലെ കയറ്റിറക്കങ്ങൾ രാജ്യാന്തര വിപണിയിൽ പ്രകടമാകും. ഇത് സ്വാഭാവികമായും ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here