മധുരം, ആരോഗ്യകരം; 13തരം വ്യത്യസ്‌ത ഔധഷ തേന്‍ വികസിപ്പിച്ച് മധ്യപ്രദേശ് ജൈവ വൈവിധ്യ ബോര്‍ഡ്

0
43

തേന്‍ കാട്ടില്‍ നിന്ന് കിട്ടുന്നതാണന്ന് ഏവര്‍ക്കും അറിയാം. മധ്യപ്രദേശില്‍ ഈതേനിനെ വിവിധ മണങ്ങളിലും രൂപങ്ങളിലും അറിയാനാകും. പതിമൂന്ന് വ്യത്യസ്‌തയുള്ള സ്വഭാവിക മണങ്ങളില്‍ ഇത് എത്തിച്ചിരിക്കുന്നത് മധ്യപ്രദേ് ജൈവ വൈവിധ്യ ബോര്‍ഡാണ്. നിറം. രുചി, ഔഷധ ചേരുവ ഇവയിലെല്ലാം ഇതില്‍ വ്യത്യാസമുണ്ട്.

വിവിധ സംഘടനകളുടെ സഹായത്തോടെയാണ് ഇത് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. തേനീച്ചകളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധത്ക്കരണം നടത്താനും സംസ്ഥാനത്തിന്‍റെ ജൈവവൈവിധ്യം കാത്തുസൂക്ഷിക്കാനായി തേനീച്ചകളെ സംരക്ഷിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്‍റെ പ്രാധാന്യം മനസിലാക്കുന്നതിനുമാണ് ഇത്തരമൊരു ഉദ്യമം.

ലിച്ചി, വേപ്പ്, പ്ലം, തുളസി, മസ്‌റ്റാര്‍ഡ്, ഞാവല്‍, യൂക്കാലി, തുടങ്ങി വിവിധ മണങ്ങളില്‍ ഇവലഭ്യമാണെന്ന് ജൈവവൈവിധ്യ ബോര്‍ഡ് വിദഗ്ദ്ധന്‍ ആനന്ദ് പാട്ടീല്‍ പറയുന്നു. ഇവ വിവിധ മേഖലകളിലാണ് നിര്‍മ്മിക്കുന്നത്. ഇത് പൂര്‍ണമായും സ്വഭാവികമാണ്. ഇതില്‍ കൃത്രിമ നിറങ്ങളൊന്നും ചേര്‍ത്തിട്ടില്ല.

ലിച്ചി, വേപ്പ്, പ്ലം, തുളസി, മസ്‌റ്റാര്‍ഡ്, ഞാവല്‍, യൂക്കാലി, തുടങ്ങി വിവിധ മണങ്ങളില്‍ ഇവലഭ്യമാണെന്ന് ജൈവവൈവിധ്യ ബോര്‍ഡ് വിദഗ്ദ്ധന്‍ ആനന്ദ് പാട്ടീല്‍ പറയുന്നു. ഇവ വിവിധ മേഖലകളിലാണ് നിര്‍മ്മിക്കുന്നത്. ഇത് പൂര്‍ണമായും സ്വഭാവികമാണ്. ഇതില്‍ കൃത്രിമ നിറങ്ങളൊന്നും ചേര്‍ത്തിട്ടില്ല.

വിവിധ മണങ്ങളിലുള്ള ഈ തേന്‍ തികച്ചും സ്വഭാവികമാണ്. വിവിധ ഇടങ്ങളിലുള്ള തേനീച്ചകളില്‍ നിന്നുള്ള തേന്‍ പെട്ടികളില്‍ ശേഖരിക്കുന്നു. ഓരോ ഉത്പാദന ചക്രത്തിനും പതിനഞ്ച് ദിവസം വേണ്ടി വരും. ഒരു പെട്ടിയില്‍ മൂന്ന് കിലോയോളം തേനുണ്ടാകും എന്നും പാട്ടീല്‍ പറയുന്നു.

ഔഷധ ചേരുവകള്‍

ഓരോ തേനിനും അതിന്‍റേതായ ഔഷധ ചേരുവകളുണ്ട്. തേനീച്ചകള്‍ പൂമ്പൊടി ശേഖരിക്കുന്ന ചെടികള്‍ അനുസരിച്ചാണ് ഇവയുടെ ഔഷധ ഗുണം. കൂടുതല്‍ സമ്പന്നമായ സസ്യങ്ങള്‍ നമുക്കുണ്ടെങ്കില്‍ ഇവയുടെ ഔഷധ ഗുണങ്ങളും കൂടും. സാധാരണയായി കാട്ടുതുളസിയുടെ തേനാണ് പനിയും ചുമയും ഉള്ളവര്‍ക്ക് നല്‍കുന്നത്.

തേനീച്ചകള്‍ തുളസിച്ചെടിയില്‍ നിന്ന് കൂടുതല്‍ തേന്‍ ശേഖരിച്ചാല്‍ അവയ്ക്ക് ഔഷധ ഗുണം കൂടും. അങ്ങനെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും സഹായകമാകും. ഇതുപോലെ തന്നെ ഞാവല്‍ മരത്തില്‍ നിന്നുള്ള പൂമ്പൊടിയാണെങ്കില്‍ പ്രമേഹത്തിന് ഗുണകരമാണ്. വേപ്പ്, സെലേറി എന്നിവയുടെ തേനിന് വ്യത്യസ്‌തായ ഔഷധ ഗുണങ്ങളുണ്ടെന്നും അദ്ദേഹം പറയുന്നു.

പൂമ്പൊടി, മെഴുക് എന്നിവയ്ക്ക് തേനിനെക്കാള്‍ മൂല്യം

തേനീച്ചക്കൂട്ടില്‍ നിന്നാണ് തേന്‍ വേര്‍തിരിച്ചെടുക്കുക. ഉപോത്പന്നങ്ങളായ പൂമ്പൊടിയും മെഴുകും അത് പോലെ തന്നെ മൂല്യമുള്ളതാണ്. സൗന്ദര്യ വര്‍ദ്ധക വസ്‌തുക്കള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ ഈ മെഴുക് ധാരാളമായി ഉപയോഗിക്കുന്നുണ്ട്. തേനീച്ചകള്‍ ധാരാളമുണ്ടായല്‍ കൂടുതല്‍ തേനുണ്ടാക്കാനാകും. ഇവ പരാഗണത്തിന് വലിയ തോതില്‍ സഹായിക്കുന്നുണ്ട്. ആണ്‍ പൂക്കളില്‍ നിന്ന് പെണ്‍പൂക്കളിലേക്ക് ഇവ പൂമ്പൊടി എത്തിക്കുന്നു.

പരാഗണം ജീവന് അത്യാന്താപേക്ഷിതമാണ്. തേനീച്ചകളില്ലെങ്കില്‍ നാല് വര്‍ഷം കൊണ്ട് ഈ ഭൂമുഖത്ത് നിന്ന് ജീവന്‍ അപ്രത്യക്ഷമാകുമെന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പോലും പറഞ്ഞിട്ടുണ്ടെന്നും പാട്ടീല്‍ കൂട്ടിച്ചേര്‍ക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here