നീർമരുത് (ശാസ്ത്രീയനാമം: Terminalia arjuna) 🍃🌻🍃🌻🍃🌻

0
64

ചോതി നക്ഷത്രത്തിന്റെ നക്ഷത്ര വൃക്ഷം ആണ് നീർമരുത്. കേരളമടക്കം ഇന്ത്യയിൽ ആകമാനം കാണപ്പെടുന്നതുമായ ഒരിനം വൃക്ഷമാണ് നീർമരുത് അഥവാ ആറ്റുമരുത് (ശാസ്ത്രീയനാമം: Terminalia arjuna). ആറ്റുതീരത്തും പുഴക്കരയിലും സാധാരണ കാണപ്പെടുന്നതിനാലാണ് ആറ്റുമരുത് എന്നറിയപ്പെടുന്നത്. ഇംഗ്ലീഷിൽ അർജുൻ ട്രീ എന്നു പറയും. നല്ല ബലമുള്ള വൃക്ഷമായതിനാൽ ബലവാൻ എന്ന അർത്ഥത്തിൽ അർജ്ജുന: എന്ന് സംസ്കൃതത്തിൽ പറയുന്നു.ടെർമിനലിയ അർജുന എന്നറിയപ്പെടുന്ന അർജുന വൃക്ഷം ആയുർവേദത്തിൽ നിരവധി ആരോഗ്യ, ചർമ്മ സംരക്ഷണ ഗുണങ്ങൾക്ക് പേരുകേട്ടതാണ്. പട്ടയുടെ ഉപയോഗം ഹൃദയപേശികളുടെ ശക്തി വർദ്ധി പ്പിക്കുന്നു; ഹൃദയത്തിന്റെ പ്രവർത്തനത്തെ ഉദ്ദീപിപ്പിച്ച് ഹൃദയാരോഗ്യം നല്കുന്നു; രക്തസമ്മർദ്ദത്തെ ക്രമീകരിക്കുവാനും ഇതിന്റെ പട്ടയ്ക്ക് സവിശേഷമായ കഴിവുണ്ട്.

കൊഴുപ്പ് അധികമുള്ള ഭക്ഷണക്രമം, വ്യായാമമില്ലായ്മ, ജന്മനായുള്ള ഹൃദയവൈകല്യങ്ങൾ, രക്തവാതം, പുകവലി, ലഹരിവസ്തുക്കളുടെ ഉപയോഗം, രക്തസമ്മർദ്ദം തുടങ്ങി വിവിധങ്ങളായ കാരണങ്ങളാൽ കേരളത്തിലെ ജനങ്ങൾക്കിടയിൽ പൊതുവേ ഹൃദ്രോഗബാധ അധികരിച്ചു വരികയാണ്. ഈ സാഹചര്യത്തിലാണ് പൗരാണികകാലം മുതൽ ഹൃദ്രോഗത്തിന് സിദ്ധൗഷധമായി ഉപയോഗിച്ചുവരുന്ന നീർമരുത് എന്ന അത്ഭുത വൃക്ഷം നമ്മുടെ ശ്രദ്ധയാകർഷിക്കുന്നത്. ഹൃദയപേശികളുടെ ശക്തി വർദ്ധിപ്പിച്ച് അതിന്റെ സങ്കോച വികാസക്ഷമത വർദ്ധിപ്പിക്കുന്നു. ചർമ്മരോഗം, വിഷം ജ്വരം ഇവ ശമിപ്പിക്കാനും മുറിവുണക്കാനും ഒടിഞ്ഞ അസ്ഥിയെ സംയോജിപ്പിക്കാനും ഈ ഔഷധത്തിനു ശക്തിയുണ്ട്. ഹൃദ്രോഗത്തിന് ഇത്ര മഹത്തായ ഒരൗഷധം ഇല്ലെന്നു തന്നെ പറയാം.നീർമരുതിന്റെ പട്ട (തൊലി) ആണ് മുഖ്യമായും ഔഷധാവശ്യത്തിനു പയോഗിക്കുന്നത്. .

ഹൃദ്രോഗ ചികിത്സയ്ക്ക് പല പ്രകാരേണയും നീർമരുതിൻ പട്ട ഔഷധമായി ഉപയോഗിക്കാം. എളുപ്പ മാർഗ്ഗം പട്ട തനിച്ച് കഷായം വച്ചു കഴിക്കുകയാണ്. കഷായം വെക്കാൻ പ്രയാസമുള്ളപ്പോൾ നീർമരുതിൻ തൊലി ഉണക്കിപ്പൊടിച്ച് ആറു ഗ്രാം വീതം ദിവസവും പാലിൽ കഴിക്കുന്നതും നന്നാണ്.
നീർമരുതിൻ പട്ട മുഖ്യമായും ചേർത്തുണ്ടാക്കുന്ന അർജ്ജുനാസവം അഥവാ പാർത്ഥാരിഷ്ടവും ഏറെ ശ്രേഷ്ഠം തന്നെ.

🍃 നീർമരുതിൻ കഷായത്തിൽ കുളിച്ചാൽ ഉളുക്കും പേശികൾ ഉരുണ്ടുകയറുന്നതും ശ്രമിക്കും.

🌻ഇതിന്റെ പഴം വേവിച്ച് അരച്ച് വ്രണങ്ങളിൽ വച്ചു കെട്ടിയാൽ വ്രണം ശമിക്കുന്നതാണ്.

🍃 നീർമരുതിൻ തൊലി സൂക്ഷ്മ ചൂർണമാക്കി മൂക്കിൽ വലിച്ചാൽ തലവേദന ശമിക്കും.ഈ പൊടി കൊണ്ട് പല്ലുതേച്ചാൽ പല്ലുവേദന ശമിക്കും..

അതിപുരാതന കാലത്ത് ഭാരതീയ ഋഷിവര്യൻമാർ കണ്ടത്തിയ ഇതിന്റെയുണങ്ങൾ ഇന്ന് * ആധുനിക ശാസ്ത്രവും അംഗീകരിച്ചിരിക്കുന്നു* . നിർഭാഗ്യവശാൽ ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകളെ പുകഴ്തുന്ന നമ്മുടെ നാട്ടുകാർ നമ്മുടെ പൂർവികരായ ചരകന്റെയും ശുസ്രുതന്റെയും ഭാവമി ശ്രന്റെയും കണ്ടെത്തലുകളെ ആക്ഷേപിക്കുന്നു.
🍃🌻🍃🌻🍃🌻🍃🌻
ഓരോ അറിവും നമുക്ക് പകർന്നു തരുന്ന ഒരു പാഠം ഉണ്ട്.. *പ്രകൃതിയാം അമ്മ നമ്മെ സംരക്ഷിക്കാൻ സൃഷ്ടിച്ച ഈ വരദാനങ്ങളെ നാം എന്ത് ചെയ്യുന്നു…അനുഗ്രഹിച്ച കരങ്ങളോട് ഒരു നന്ദി പോലും പറയാതെ അനുമതി പോലും ചോദിക്കാതെ എല്ലാം നശിപ്പിക്കുന്നു..*എന്തൊക്കെ ചെയ്താലും അവസാനം ചെല്ലുന്നത്തും ആ മടിത്തട്ടിലേക്കു തന്നെ..
അമ്മതൻ മടിത്തട്ട് എന്നും മക്കൾക്കായി കാത്തിരിക്കും.ഇനിയെങ്കിലും ഗുണമറിഞ്ഞു കൊണ്ട് നമുക്കിവയെ സ്വീകരിക്കാൻ ശ്രമിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here