പുന്നമടയുടെ ഓളപ്പരപ്പുകളിലേക്ക് ആവേശത്തുഴകള്‍,

0
55

ആലപ്പുഴ: 71മത് നെഹ്‌റു ട്രോഫി വള്ളം കളിക്ക് പുന്നമടക്കായലില്‍ തുടക്കം. ഇരുട്ടുകുത്തി വള്ളങ്ങളുടെ ഹീറ്റ്‌സ് തുടങ്ങിക്കഴിഞ്ഞു. 21 ചുണ്ടന്‍ വള്ളങ്ങളടക്കം 75 വള്ളങ്ങളാണ് മത്സരിക്കുന്നത്. ഔദ്യോഗിക ഉദ്‌ഘാടനം അല്‍പ്പസമയത്തിനകം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വിനോദസഞ്ചാരമന്ത്രി പി എ മുഹമ്മദ് റിയാസ് ചടങ്ങില്‍ അധ്യക്ഷനാകും. സിംബാബ്‌വെ ഡെപ്യൂട്ടി മന്ത്രി രാജേഷ് കുമാര്‍ ഇന്ദുകാന്ത് മോദിയും പങ്കെടുക്കും.

ആലപ്പുഴ റവന്യൂ ഡിവിഷണല്‍ ഓഫീസ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ഇവിടെ നിന്ന് നേരിട്ടും ടിക്കറ്റ് എടുക്കാനാകും. അടിയന്തര ആവശ്യങ്ങള്‍ക്ക് ബന്ധപ്പെടാനായി 0477-2239161 എന്ന നമ്പരുപയോഗിക്കാം. ഇതിന് പുറമെ 100, 1090, 1091 എന്നീ നമ്പരുകളിലും ബന്ധപ്പെടാം.

വള്ളം കളി കാണാന്‍ വിവിധയിടങ്ങളിലാണ് സംഘാടകര്‍ സൗകര്യം ഒരുക്കിയിട്ടുള്ളത്. പ്ലാറ്റിനം കോര്‍ണറായി നെഹ്‌റു പവലിയന്‍ ദ്വീപില്‍ നാല് പേര്‍ക്കുള്ള പ്രവേശനത്തിന് 25000 രൂപയാണ് ടിക്കറ്റ് നിരക്ക്. ഉച്ച ഭക്ഷണവും വെള്ളവും ചായയും സ്‌നാക്‌സും നല്‍കും. വള്ളത്തിലൂടെയാണ് ഇവിടേക്ക് എത്താനാകുക.

പ്ലാറ്റിനം കോര്‍ണറിലെ പ്രവേശനത്തിന് പതിനായിരം രൂപയാണ് ടിക്കറ്റ് നിരക്ക്. ഒരാള്‍ക്ക് മാത്രമാണ് പ്രവേശനം.

സഞ്ചാരികള്‍ക്കുള്ള ഗോള്‍ഡ് പാസിന് മൂവായിരം രൂപയാണ്. നെഹ്‌റു പവലിയനില്‍ ഒരുക്കിയിട്ടുള്ള ഇവിടേക്കും വള്ളത്തിലേ എത്താനാകൂ. ഇവര്‍ക്ക് ചായയും വെള്ളവും സ്‌നാക്‌സും നല്‍കും.

ടൂറിസ്റ്റ് സില്‍വര്‍ ടിക്കറ്റിന് 2500 രൂപയാണ് നിരക്ക്. സ്‌നാക്‌സും വെള്ളവും ചായയും നല്‍കും. റോസ്‌കോര്‍ണറിലേക്ക് ഒരാള്‍ക്ക് പ്രവേശിക്കാന്‍ 1500 രൂപയുടെ ടിക്കറ്റ് എടുക്കണം. ഫിനിഷിങ് പോയിന്‍റിലാണ് ഇത് ഒരുക്കിയിട്ടുള്ളത്. വിക്‌ടറി ലെയിനില്‍ ഒരാള്‍ക്ക് പ്രവേശിക്കണമെങ്കില്‍ അഞ്ഞൂറ് രൂപയുടെ ടിക്കറ്റ് എടുക്കണം.

കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിന് കിഴക്കുള്ള ഗാലറിയില്‍ പ്രവേശിക്കാന്‍ നാനൂറ് രൂപയാണ് ടിക്കറ്റ് നിരക്ക്. ലേക്ക് വ്യൂ ഗോള്‍ഡിന് 200 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇത് ടൂറിസം ഡെപ്യൂട്ടി ഡയറക്‌ടറുടെ ഓഫീസിന് സമീപമാണ് സജ്ജമാക്കിയിട്ടുള്ളത്. ലോണ്‍ ടിക്കറ്റ് നിരക്ക് 100 രൂപയാണ് നിരക്ക്.

പ്രവേശനം ഇതുവഴി മാത്രം

  1. പ്ലാറ്റിനം കോര്‍ണറിലേക്ക് പ്രവേശിക്കേണ്ടവര്‍ മാളിക്കയില്‍ പേ ആന്‍ഡ് പാര്‍ക്കിലെത്തി, ജെട്ടി വഴി പ്രവേശിക്കണം. ഹവേലി ഹോട്ടലിന് പടിഞ്ഞാറായാണ് പ്ലാറ്റിനം കോര്‍ണര്‍.
  2. ക്ഷണിതാക്കള്‍ രാജീവ് ജെട്ടിവഴി പ്രവേശിക്കണം. ഹവേലി ഹോട്ടലിന് പടിഞ്ഞാറ് ഭാഗത്താണ് ഇത്.
  3. വിവിഐപികളും മാധ്യമങ്ങളും കെഎസ്‌ആര്‍ടിസി ബസ്‌സ്റ്റാന്‍ഡിന് സമീപമുള്ള ലേക്ക് പാലസ് ജെട്ടി വഴി പ്രവേശിക്കണം.
  4. ടൂറിസ്റ്റ് ഗോള്‍ഡ് ടിക്കറ്റുകാര്‍ ഡിടിപിസി ജെട്ടി വഴിയാണ് വരേണ്ടത്.
  5. ടൂറിസ്റ്റ് സില്‍വര്‍ പാസുകാര്‍ എസ് ഡബ്ല്യൂടിഡി ജെട്ടി വഴി എത്തുക.
  6. റോസ് കോര്‍ണര്‍, വിക്‌ടറി ലെയിന്‍, ലേക്ക് വ്യൂ എന്നിവിടങ്ങളിലേക്ക് ടൂറിസം ഡെപ്യൂട്ടി ഡയറക്‌ടറുടെ ഓഫീസ് വഴി എത്തുക.
    1. ലോണിലേക്കും ആള്‍ വ്യൂവിലേക്കും കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് കിഴക്കുള്ള പോഞ്ഞിക്കര വഴിയെത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here