വിയ്യൂർ സെൻട്രൽ ജയിലിൽ …. ചവറും പണമാക്കുന്നു:

0
73

ഹരിത കർമ്മസേനക്കു പ്ലാസ്റ്റിക് വേസ്റ്റ് കൊണ്ടുപോകാനായി പ്രതിമാസം 1500 രൂപ യൂസർ ഫീ നൽകിയിരുന്ന സെൻട്രൽ ജയിലിൽ , അതേ വേസ്റ്റ് ശാസ്ത്രീയമായി വേർതിരിച്ച്, പേരെഴുതി ടാഗ് ചെയ്ത് ചാക്കിലാക്കി ക്ലീൻ കേരള കമ്പനിക്കു വില്പന നടത്തുമ്പോൾ… അതും സർക്കാർ ഹെഡിൽ വരുമാന മാർഗ്ഗം !

ജൂൺ 5 നു ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഫ്ലാഗ് ഓഫ് ചെയ്തു ആദ്യ വില്പന നടത്തിയപ്പോൾ 800kg ന് 3800 രൂപയാണ് വിലയായി ലഭിച്ചെതെങ്കിൽ … ഈ മാസം … കണക്കു മാറി…
1.8 T വേർതിരിച്ച പ്ലാസ്റ്റിക് വേസ്റ്റിനു ലഭിച്ചത് 14500 /- രൂഭ !
വേസ്റ്റ് കളി ….കാര്യമായി !
” Waste is a resource in s wrong place ”

ഏതൊരു വേസ്റ്റും ആവശ്യമായ സ്ഥലത്ത് ഒരു അസംസ്കൃത വസ്തുവാണ് .

മാലിന്യം വേർതിരിച്ച് ബൾക്കായി നൽകാനുണ്ടെങ്കിൽ (വിവിധ തരം പ്ലാസ്റ്റിക് , ചെരുപ്പ് , തുണി , ഫ്യൂസായ ട്യൂബ് / ബൾബ് , പാഴ്കടലാസ് ) എന്തു വേണമെങ്കിലും ക്ലീൻ കേരള മിഷനു കൈമാറി പണം നേടാം എന്ന് മാത്രമല്ല അക്ഷരാർത്ഥത്തിൽ കേരളത്തെ ക്ലീനാക്കാം .

ഇതിനു പുറമേ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും വില്പന നടത്തി പണമായി മാറ്റിയ കണക്കുകൾ കണ്ടാൽ നിങ്ങൾ ശരിക്കും മൂക്കത്ത് വിരൽ വെയ്ക്കും .

1 . വാഴയില ( തടവുകാരുടെ കാൻ്റീൻ വഴി വിൽക്കുന്ന ഫ്രീഡംബിരിയാണി വാഴയില പൊതിയിലാണ് നൽകുന്നത് ‘ . ജയിൽ കൃഷിതോട്ടത്തിലെ വാഴയില 2 രൂപ നിരക്കിലാണ് ഫുഡ് യൂണിറ്റിനു നൽകുന്നത് ) ഈ ഇനത്തിൽ മാത്രം 55000 രൂപയാണ് സർക്കാരിനു വരുമാനമായി ചലാനടച്ചത് !

2 . കറിവേപ്പില

ബിരിയാണി യൂണിറ്റിലേക്കു മാർക്കറ്റിൽ നിന്നും വാങ്ങിയിരുന്ന കറിവേപ്പില ഇപ്പോൾ ജയിൽ കൃഷി തോട്ടത്തിൽ നിന്നും നൽകുന്നു . പ്രതിമാസം 1000 രൂപ ഈ ഇനത്തിൽ ലഭിക്കുന്നു .
3 . പ്ലാസ്റ്റിക് ചാക്കുകൾ ചെറു സഞ്ചികളാക്കി 10 രൂപ നിരക്കിൽ ജയിൽ ഫുഡ് വിൽപന കൗണ്ടറിലൂടെ ആവശ്യക്കാർക്ക് നൽകുന്നു ‘ . ഈ ഇനത്തിൽ 10000 രൂപയിൽ അധികം ലഭിച്ചു . 2 രൂപ ലഭിക്കുന്ന ഒരു പ്ലാസ്റ്റിക്ക് ചാക്കിൽ നിന്നും 4 ചെറു ക്യാരി ബാഗുകൾ ഉണ്ടാക്കി 40 രൂപ ലഭിക്കുന്നു .
4 . ജയിൽ കൈത്തറി യൂണിറ്റിലെ കോട്ടൺ വേസ്റ്റ് വർക്കു ഷോപ്പുകൾ , പോളിടെക്നിക്ക് ലാബു കൾ എന്നിവിടങ്ങളിലേക്ക് വില്പന നടത്തി 18000 രൂപ വരുമാനം നേടി .

5 . ഫ്രീഡം പെട്രോൾ പമ്പിൽ ബൈക്കുകൾ ലൂബ്രിക്കേഷൻ ഓയിൽ ചേയ്ഞ്ച് ചെയ്യുമ്പോൾ ബാക്കിയാവുന്ന പഴയ ഓയിൽ വില്പനയിലൂടെ 42000 രൂപ ലഭിച്ചു !

കൂടാതെ ഫ്രീഡം ഫുഡ് യൂണിറ്റിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 3 ലക്ഷം രൂപയാണ് പാക്കിങ് മറ്റീരിയൽ ഇനത്തിൽ ലാഭിച്ചത് . ( ചപ്പാത്തി 10 നു പകരം 20 വീതം പാക്ക് ചെയ്തു പ്രതിദിനം 500 ൽ അധികം വിറ്റു പോകുമ്പോൾ 500 കവറുകൾ ലാഭിക്കുന്നു ( @ 2.30 ).ബിരിയാണി തടവുകാരുടെ കാൻ്റീനിൽ വാഴയില പൊതിയിൽ നൽകുമ്പോൾ പ്രതിമസം 2000 അലുമിനിയം ഫോയിൽ പാക്കറ്റ് ( @ 3.75 ) ലാഭിക്കുന്നു .

അങ്ങിനെ തൊട്ടതിനും പിടിച്ചതിനും കാശാണ് !

LEAVE A REPLY

Please enter your comment!
Please enter your name here