അര്‍ജുൻ ടെണ്ടുൽക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ ചന്ദോക്ക്

0
40

മുംബൈയിൽ വച്ചാണ് വിവാഹനിശ്ചയം നടന്നതെന്നും ഇരു കുടുംബങ്ങളിലെയും അടുത്ത ആളുകൾ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറുടെ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. താരത്തിൻ്റെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെ എക്‌സ്, ഇൻസ്റ്റഗ്രാം, ഫേസ്‌ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളിലും ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞെന്ന വാര്‍ത്ത നിരവധിപേര്‍ പങ്കുവച്ചു. അതേസമയം, വിവാഹനിശ്ചയത്തെ കുറിച്ച് കുടുംബം ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല.

മുംബൈയിലെ പ്രശസ്‌ത വ്യവസായി രവി ഘായിയുടെ ചെറുമകൾ സാനിയ ചന്ദോക്കാണ് വധു. മുംബൈയിൽ വച്ചാണ് വിവാഹനിശ്ചയം നടന്നതെന്നും ഇരു കുടുംബങ്ങളിലെയും അടുത്ത ആളുകൾ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ വർഷം ആദ്യം ജയ്‌പൂരിലേക്കുള്ള ഒരു യാത്രയിൽ അർജുൻ്റെയും സഹോദരി സാറ ടെണ്ടുൽക്കറിൻ്റെയും സാനിയയ്‌ക്കൊപ്പമുള്ള സെൽഫി വൈറലായിരുന്നു. സാറയ്‌ക്കൊപ്പം ഐ‌പി‌എൽ മത്സരങ്ങൾ കാണാനും സാനിയ എത്തിയിരുന്നു.

കോടികളുടെ വരുമാനുള്ള ഗ്രാവിസ് ഗ്രൂപ്പ് ഉടമയുടെ ചെറുമകള്‍, ആരാണ് സാനിയ ചാന്ദോക്ക്?

ലണ്ടൻ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിൽ നിന്ന് ബിരുദം നേടിയ സാനിയ ചന്ദോക്, മുംബൈയിലെ പ്രീമിയം പെറ്റ് കെയർ ആൻഡ് റീട്ടെയിൽ ബ്രാൻഡായ മിസ്റ്റർ പാവ്സ് പെറ്റ് സ്‌പാ ആൻഡ് സ്റ്റോറിൻ്റെ ഡയറക്‌ടറും സ്ഥാപകയുമാണ്. ഗ്രാവിസ് ഗ്രൂപ്പിൻ്റെ ചെയർമാനായ മുംബൈയിലെ പ്രമുഖ വ്യവസായി രവി ഘായിയുടെ കൊച്ചുമകൾ കൂടിയാണ് സാനിയ. മുംബൈയിലെ അറിയപ്പെടുന്ന സ്വാധീനമുള്ള ബിസിനസുകാരാണ് ഗ്രാവിസ് ഗ്രൂപ്പ് ഘായ് കുടുംബം.

ഇന്ത്യയിലെ ഭക്ഷ്യ, ഹോസ്‌പിറ്റാലിറ്റി മേഖല നിയന്ത്രിക്കുന്നത് തന്നെ ഘായ് കുടുംബമാണ്. ജനപ്രിയ ഐസ്ക്രീം ബ്രാൻഡായ ബ്രൂക്ലിൻ ക്രീമറിയുടെ ഉടമയും കൂടിയാണ് ഗ്രാവിസ് ഗ്രൂപ്പ് ഘായ് കുടുംബം. അതേസമയം, ദി ബ്രൂക്ലിൻ ക്രീമറിയുടെ ആസ്‌തി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, മാതൃ കമ്പനിയായ ഗ്രാവിസ് ഫുഡ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ 2023-24 സാമ്പത്തിക വർഷത്തിൽ 624 കോടി രൂപയായിരുന്നു ആസ്‌തി. ബ്രൂക്ലിൻ ക്രീമറിയുടെ ആസ്‌തി വളരെ കൂടുതലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അര്‍ജുൻ ടെണ്ടുല്‍ക്കറുടെ കരിയര്‍

25 വയസുള്ള അർജുൻ ആഭ്യന്തര ക്രിക്കറ്റിൽ ഗോവ ടീമിനു വേണ്ടിയാണ് നിലവില്‍ കളിക്കുന്നത്. ഇടംകൈയ്യൻ ഫാസ്റ്റ് ബൗളർ ഓൾറൗണ്ടറായ താരം ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുന്നു. 2020-21 ൽ മുംബൈയിൽ നിന്നാണ് അർജുൻ ടെണ്ടുൽക്കർ ആഭ്യന്തര കരിയർ ആരംഭിച്ചത്. റെഡ് ബോൾ മത്സരങ്ങളിൽ അർജുൻ 17 മത്സരങ്ങളിൽ നിന്ന് 532 റൺസും 37 വിക്കറ്റുകളും നേടിയിട്ടുണ്ട്.

24 ടി20 മത്സരങ്ങളിൽ നിന്ന് 27 വിക്കറ്റുകളും 119 റൺസും അർജുൻ നേടിയിട്ടുണ്ട്. 18 ഏകദിനങ്ങളിൽ (ലിസ്റ്റ് എ) 25 വിക്കറ്റുകളും 102 റൺസും അദ്ദേഹം നേടിയിട്ടുണ്ട്. 2023 ൽ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം, സീസണിൽ നാല് മത്സരങ്ങൾ കളിച്ചു. മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. സാറ ടെണ്ടുല്‍ക്കര്‍ അര്‍ജുൻ ടെണ്ടുക്കര്‍ എന്നീ രണ്ട് മക്കളാണ്

LEAVE A REPLY

Please enter your comment!
Please enter your name here