പ്രണയക്കെണിയിൽ പെട്ട് ഇനിയും എത്ര പെൺകുട്ടികളുടെ ചോര വീഴണം,:അനൂപ് ആന്റണി

0
105
മതമൗലികവാദത്തിന്റെ പ്രണയക്കെണിയിൽ പെട്ട് സ്വയം എരിഞ്ഞടങ്ങിയ കോതമംഗലത്തെ സോന എന്ന പെൺകുട്ടി പ്രബുദ്ധ കേരളത്തോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്…
ഇനിയും എത്ര പെൺകുട്ടികളുടെ ചോര വീഴണം, എത്ര കുടുംബത്തിന്റെ കണ്ണീരു വീഴണം ഇവിടുത്തെ കപട മതേതരത്വം സംരക്ഷിക്കാൻ???
കൊട്ടാരക്കരയിൽ അടുത്തിടെ 18 വയസ്സ് പോലും തികയാത്ത സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് മതംമാറ്റാൻ മതമൗലികവാദികൾ നടത്തിയ ശ്രമങ്ങളുടെ തുടർച്ചയാവുകയാണ് കോതമംഗലത്തെ ഈ അതിദാരുണ സംഭവം!
ഛത്തീസ്ഗഢിലെ രാഷ്ട്രീയ മുതലെടുപ്പുകാരിൽ ആരെങ്കിലും കോതമംഗലത്ത് നടന്ന കേരളത്തിലെ നൂറുകണക്കിന് ‘ഒറ്റപ്പെട്ട’ സംഭവങ്ങളിൽ ഒന്നിനെക്കുറിച്ച് പ്രതികരിച്ചു കണ്ടോ?
ലവ് ജിഹാദ് എന്ന് കേൾക്കുമ്പോൾ തന്നെ കേരളത്തിലെ മതേതരത്വം തകരും എന്ന് വിലപിക്കുകയും കേരള സ്റ്റോറി എന്ന സിനിമയെ ഏതൊക്കെ രീതിയിൽ ഇകഴ്ത്തിക്കാട്ടാമോ അങ്ങനെയെല്ലാം ചെയ്തവരാണിവർ…
ആർക്ക് വേണ്ടി…?
അവരുടെ നിലനിൽപ്പായ വോട്ട് ബാങ്കിന് വേണ്ടി!
ഛത്തീസ്ഗഡ് സംഭവം നടന്നപ്പോൾ ഇക്കൂട്ടർ രാഷ്ട്രീയ മുതലെടുപ്പിനെത്തി…
ക്രിസ്ത്യാനികൾക്ക് വേണ്ടി മുതലക്കണ്ണീർ പൊഴിച്ചുകൊണ്ട് കന്യാസ്ത്രീകളെ കഴിയുന്നത്ര ദിവസം ജയിലിൽ നിലനിർത്താൻ വേണ്ടിയുള്ള ശ്രമങ്ങളെല്ലാം അവർ നടത്തി… മതമൗലികവാദികളും അവർക്ക് കൂട്ടിനുണ്ടായിരുന്നു!
ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളെ വരിഞ്ഞു മുറുക്കുന്ന ലവ് ജിഹാദ് എന്ന സത്യം കേരളത്തിൽ തുടർക്കഥയാവുകയാണ്..
നർക്കോട്ടിക് ജിഹാദ്, ലവ് ജിഹാദ് അടക്കമുള്ള സാമൂഹിക വിപത്തുകളെക്കുറിച്ച് കല്ലറങ്ങാട്ട് പിതാവ് ഉൾപ്പെടെയുള്ള ക്രിസ്ത്യൻ മതമേലധ്യക്ഷൻമാർ നിരന്തരം മുന്നറിയിപ്പ് കൊടുത്തിട്ടും കേരളത്തിൽ അങ്ങനെയൊരു സംഭവമേ ഇല്ല എന്ന ജിഹാദികളുടെ അജണ്ട സ്ഥാപിച്ചെടുക്കാനാണ് കേരളത്തിലെ ഇടതുപക്ഷവും കോൺഗ്രസും എന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നത്…
കോതമംഗലത്തും അത് തന്നെയാണ് സംഭവിക്കുന്നത്…
വോട്ട് ബാങ്കിനെ പിണക്കിക്കൊണ്ട് ഒരു ചെറുവിരൽ പോലും ഇക്കൂട്ടർ അനക്കില്ല..

LEAVE A REPLY

Please enter your comment!
Please enter your name here