പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു

0
242
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് (71) അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
ഇന്ന് രാത്രി 11 മണിയോടെയാണ് മരണം സംഭവിച്ചത്. മലയാളം, തമിഴ് ഭാഷകളിലായി അൻപതോളം ചിത്രങ്ങളിൽ ഷാനവാസ് അഭിനയിച്ചിട്ടുണ്ട്. 1981ൽ പ്രേമഗീതങ്ങൾ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ഷാനവാസ് വെള്ളിത്തിരയിലേക്ക് എത്തുന്നത്.
മഴനിലാവ്, ഈയുഗം, നീലഗിരി, ചൈനാ ടൗൺ, ഗർഭശ്രീമാൻ, സക്കറിയായുടെ ഗർഭിണികൾ, ചിത്രം തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ ശംഖുമുഖം, വെളുത്തകത്രീന, കടമറ്റത്തുകത്തനാർ, സത്യമേവ ജയതേ, സമ്മൻ ഇൻ അമേരിക്ക മുതലായ സീരിയലുകളിലും വേഷമിട്ടു.ഹബീബ ബീവിയാണ് മാതാവ്,
ഭാര്യ: ആയിഷ,മക്കൾ: ഷമീർ ഖാൻ, അജിത് ഖാൻ

LEAVE A REPLY

Please enter your comment!
Please enter your name here