എബിസിഡി പഠിക്കാന്‍ 2.5 ലക്ഷം രൂപ നഴ്‌സറി ഫീസിനെ കുറിച്ചുള്ള പോസ്റ്റ് വൈറൽ

0
64
Preschool children standing playing with toys, whilst a young female teacher watches over them.
കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഇന്ത്യയിലെ മാതാപിതാക്കളെ സംബന്ധിച്ച് വലിയ ആശങ്കയായി മാറികൊണ്ടിരിക്കുകയാണ്. കുഞ്ഞുങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം മുതല്‍ സ്വകാര്യ സ്‌കൂളുകളും സ്ഥാപനങ്ങളും ഭീമമായ തുകയാണ് ഫീസായി വാങ്ങുന്നത്. ചില സന്ദര്‍ഭങ്ങളില്‍ കുഞ്ഞ് ജനിക്കുന്നതിനുമുമ്പ് തന്നെ മാതാപിതാക്കള്‍ സ്‌കൂള്‍ ഫീസ് നിമിത്തം ബുദ്ധിമുട്ടുന്നു. രാജ്യത്തെ സ്വകാര്യ സ്‌കൂള്‍ ഫീസ് ഘടന സംബന്ധിച്ച നിയന്ത്രണങ്ങളുടെ അഭാവമാണ് ഇതിന്റെ പ്രധാന കാരണം. ഇത് പല ഇടത്തരം കുടുംബങ്ങളെയും കുട്ടികളുടെ വിദ്യാഭ്യാസ ചെലവിന്റെ കാര്യത്തില്‍ നിസ്സഹായരാക്കി മാറ്റുന്നു.
ഹൈദരാബാദിലെ ഒരു പ്രശസ്ത സ്വകാര്യ സ്‌കൂളിലെ ഫീസ് ഘടന സംബന്ധിച്ച് ഒരു രക്ഷിതാവ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. 2025-26 അധ്യയന വര്‍ഷത്തേക്കുള്ള നഴ്‌സറി പ്രവേശനത്തിന് സ്‌കൂള്‍ 2.51 ലക്ഷം രൂപ വാങ്ങുന്നതായി പോസ്റ്റില്‍ പറയുന്നു. പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലായി. ഫീസ് ഘടന കാണിക്കുന്ന പേജിന്റെ ചിത്രവും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എബിസിഡി പഠിക്കാന്‍ തുടങ്ങുന്ന ഒരു കുട്ടിക്ക് പ്രതിമാസം ഏകദേശം 21,000 രൂപയാണ് ഇതുപ്രകാരം ചെലവ് വരുന്നത്. രക്ഷിതാവ് പങ്കുവെച്ച നഴ്‌സറി ഫീസിന്റെ വിഭാഗീകരണം ഞെട്ടിക്കുന്നതാണ്. നഴ്‌സറി കുട്ടിക്ക് ട്യൂഷന്‍ ഫീസ് മാത്രം 47,750 രൂപയാണ് വരുന്നത്. അഡ്മിഷന്‍ ഫിസ് 5,000 രൂപയും ഇനിഷ്യേഷന്‍ ഫീസ് 12,500 രൂപയും റീഫണ്ടബിള്‍ ഡെപ്പോസിറ്റ് 10,000 രൂപയും വരുമെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. മാതാപിതാക്കള്‍ മൊത്തം തുക നാല് ഗഡുക്കളായാണ് അടയ്‌ക്കേണ്ടത്. ജൂണ്‍, സെപ്റ്റംബര്‍, ഡിസംബര്‍ മാസങ്ങളിലും പിന്നെ അവസാനം ഒരു ഇന്‍സ്റ്റാള്‍മെന്റും ചേര്‍ത്ത് മൊത്തം 2,51,000 രൂപ അടയ്ക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here