ഹൈദരാബാദ്: തെലങ്കാനയിലെ ഹൈഡ്രോ ഇലക്ട്രിക് പ്ലാന്റിലുണ്ടായ തീപിടുത്തത്തിൽ ആറു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.ഇതിൽ രണ്ടുപേർ അസിസ്റ്റന്റ് എൻജിനീയർമാരാണെന്നു നാഗർകുർണൂൽ കളക്ടർ എൽ. ശർമ അറിയിച്ചു.
ശ്രീശൈലം ഹൈഡ്രോ ഇലക്ട്രിക് പ്ലാന്റിനുള്ളിലെ അണ്ടർ ടണൽ പവർ ഹൗസിലാണു കഴിഞ്ഞ ദിവസം രാത്രി തീപിടിത്തമുണ്ടായത്.പത്തുപേരെ രക്ഷപ്പെടുത്തിയെങ്കിലും ഒമ്പതു പേർ അകത്ത് കുടുങ്ങുകയായിരുന്നു. കുടുങ്ങിയവരിൽ ആറുപേരാണു മരിച്ചത്. ആന്ധ്രാപ്രദേശ്-തെലങ്കാന അതിർത്തിയിലാണ് ഈ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ ദുരന്ത നിവാരണ സേനാംഗങ്ങൾ ശ്രമം തുടരുകയാണ്.