രണ്ട് മത്സ്യതൊഴിലാളികളെ യു.എ.ഇ സൈന്യം കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ഇറാന്‍. ഇതിനെത്തുടര്‍ന്ന് യു.എ.ഇ നയതന്ത്ര ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഇറാന്‍ പ്രതിഷേധമറിയിച്ചു.
സമുദ്രാതിർത്തി ലംഘിച്ച യു.എ.ഇ കപ്പൽ പിടിച്ചെടുത്തതായി ഇറാൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ വാര്‍ത്ത യു.എ.ഇ സ്ഥിരീകരിച്ചിട്ടില്ല