കഞ്ഞുണ്ണിനീരിലോ തകര ഇലയുടെ നീരിലോ ആടിന്‍റെ കരള്‍ നല്ലതു പോലെ പുഴുങ്ങി ഉണങ്ങി പൊടിച്ചു വെച്ചു കഴിച്ചാല്‍ optic neuropathy , optic atrophy തുടങ്ങി നേത്രനാഡിയുടെ ബലക്ഷയം മൂലം ഉണ്ടാകുന്ന കാഴ്ച്ചക്കുറവു മാറും.
ആടിന്‍റെ കരളിനു പകരം നാടന്‍ കോഴിയുടെ കരളോ, കാട്ടുകോഴിയുടെ കരളോ ഉപയോഗിക്കാം. കാട്ടുകോഴിയുടെ കരള്‍ ഏറ്റവും ഫലപ്രദമാണ്.
ആടിന്‍റെയോ നാടന്‍കോഴിയുടെയോ കാട്ടുകോഴിയുടെയോ കരള്‍ (ഒരു കിലോഗ്രാം) കഞ്ഞുണ്ണിനീരിലോ, തകരയിലനീരിലോ നന്നായി പുഴുങ്ങി വറ്റിച്ചുണക്കിയെടുക്കുക
ഉണക്കിയെടുത്ത മാംസം വീണ്ടും കഞ്ഞുണ്ണിനീരിലോ, തകരയിലനീരിലോ നന്നായി പുഴുങ്ങി വറ്റിച്ചുണക്കിയെടുക്കുക.
ആകെ ഏഴു വട്ടം ഇങ്ങനെ പുഴുങ്ങി വറ്റിച്ചുണക്കിയെടുക്കുക
നന്നായി ഉണങ്ങിയ മാംസം പൊടിച്ചു സൂക്ഷിക്കുക.
പൊടി നെയ്യും തേനും ചേര്‍ത്ത് ദിവസവും സേവിക്കുക. തേനും നെയ്യും തുല്യഅളവില്‍ എടുക്കരുത്.
2 ) അഭിഷ്യന്ദം – uveitis
കണ്ണിനുണ്ടാകുന്ന ഒരു രോഗമാണ് അഭിഷ്യന്ദം (കൃഷ്ണമണി യ്ക്കുണ്ടാവുന്ന വീക്കം)
അത്തിപ്പാല്‍ കണ്ണില്‍പ്പുരട്ടിയാല്‍ അഭിഷ്യന്ദം മാറും.
3 )കമ്പ്യൂട്ടറുകള്‍, സ്മാര്‍ട്ട് ഫോണുകള്‍ തുടങ്ങിയവയുടെ തുടര്‍ച്ചയായ ഉപയോഗം കണ്ണുകളെ ക്ഷീണിപ്പിക്കുന്ന അവസ്ഥ വിവരസാങ്കേതിക (ഐ.ടി) രംഗത്ത് ജോലി ചെയ്യുന്നവരെ വല്ലാതെ അലട്ടുന്ന പ്രശ്നമാണ്. digital fatigue, eye strain, asthenopia തുടങ്ങി അനവധി ഓമനപ്പേരുകള്‍ ഉണ്ട്. ഒട്ടു മിക്ക ഐ.ടി. ജോലിക്കാരും “anti-fatigue” ചില്ലുകള്‍ ഉള്ള കണ്ണട ഉപയോഗിക്കുന്നവരാണ്. കണ്ണുകളില്‍ ക്ഷീണം, വേദന, തലവേദന, ഒന്നായതിനെ രണ്ടായി കാണല്‍ അങ്ങനെ പലതാണ് പ്രശ്നങ്ങള്‍.
ഇങ്ങനെ ബുദ്ധിമുട്ടുന്നുവര്‍ ത്രിഫലക്കഷായം കൊണ്ട് കണ്ണുകള്‍ ദിവസവും കഴുകുക. ത്രിഫലാചൂര്‍ണ്ണം വാങ്ങി വെള്ളത്തിലിട്ടു തിളപ്പിച്ച് തണുപ്പിച്ച് ആറ്റി അരിച്ച് തരി കളഞ്ഞ് ആ വെള്ളം കൊണ്ട് കണ്ണുകള്‍ കഴുകിയാല്‍ മതി. നിത്യം ചെയ്യണം.
ത്രിഫല തേനും നെയ്യും അസമയോഗത്തിൽ ചേര്‍ത്തു സേവിച്ചു ശീലിച്ചാല്‍ മിക്കവാറും എല്ലാ നേത്രരോഗങ്ങളെ ജയിക്കും.
സ്വാമി നിർമ്മലനന്ദ ഗിരി