വഴുതന ; കലോറി കുറവ്, ധാതുക്കളാൽ സമ്പന്നം

0
13

ജീവിതശൈലി രോഗങ്ങൾ തടയാൻ വഴുതന ബെസ്റ്റാണ്. ഫൈബർ, വിറ്റാമിനുകൾ (C, K, B6), ധാതുക്കൾ (മഗ്നീഷ്യം, പൊട്ടാസ്യം) എന്നിവയുളള വഴുതനയിൽ കലോറി കുറവാണ്. ഹൃദയാരോഗ്യം, ദഹനം മെച്ചപ്പെടുത്തൽ, ചർമ്മത്തിന്റെ ആരോഗ്യം അങ്ങനെ വഴുതന കൊണ്ടുളള ആരോഗ്യ ഗുണങ്ങൾ പലതാണ്.
 ഹൃദയാരോഗ്യം: വഴുതനയിൽ അടങ്ങിയ നാസൂനിൻ എന്ന ആന്റിഓക്സിഡന്റ് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നു. ഇത് കൊളസ്ട്രോൾ കുറയ്ക്കുകയും രക്തധമനികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ചർമ്മസംരക്ഷണം: വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ എന്നിവ ചർമ്മത്തിന്റെ തിളക്കം വർധിപ്പിക്കുകയും ചുളിവുകൾ കുറയ്ക്കുകയും ചെയ്യുന്നു. വഴുതന അരച്ച് മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന്റെ ഈർപ്പം നിലനിർത്താൻ സഹായിക്കും. ശരീരഭാരം നിയന്ത്രിക്കൽ: കലോറി കുറവും നാരുകൾ കൂടുതലുമുള്ള വഴുതന ദഹനം മെച്ചപ്പെടുത്തുകയും വിശപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
പ്രമേഹ നിയന്ത്രണം: വഴുതനയിൽ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇതിലെ നാരുകൾ ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.
മസ്തിഷ്ക ആരോഗ്യം: ഫിനോളിക് സംയുക്തങ്ങൾ മസ്തിഷ്കകോശങ്ങളെ സംരക്ഷിക്കുകയും ഓർമ്മശക്തി വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് വാർധക്യത്തിലെ മാനസിക പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും. ദഹനശക്തി: വഴുതനയിലെ ജലാംശവും നാരുകളും മലബന്ധം തടയുകയും ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. പോഷകമൂല്യങ്ങൾ 100 ഗ്രാം വഴുതനയിൽ ഏകദേശം 25 കലോറി, 1 ഗ്രാം പ്രോട്ടീൻ, 6 ഗ്രാം കാർബോഹൈഡ്രേറ്റ്, 3 ഗ്രാം ഫൈബർ, വിറ്റാമിനുകൾ (സി, കെ, ബി6), പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു.

വഴുതന വറുത്തോ, കറിവച്ചോ, ഗ്രിൽ ചെയ്തോ, സൂപ്പ് ആക്കിയോ കഴിക്കാം.അമിതമായി കഴിക്കുന്നത് ചിലർക്ക് അലർജി ഉണ്ടാക്കാം ചർമ്മസംരക്ഷണത്തിന് വഴുതന ജ്യൂസ് മുഖത്ത് പുരട്ടാം.

LEAVE A REPLY

Please enter your comment!
Please enter your name here