സവാള നമ്മുടെ അടുക്കളയിലെ ഒരു സാധാരണ ചേരുവയാണ്. പക്ഷേ, ഇത്
നമ്മുടെ ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ അസാധാരണമാണ്! രുചി വർദ്ധിപ്പിക്കാൻ മാത്രമല്ല, ഉള്ളി പല രോഗങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കുന്നു. ഇതിന്റെ ആന്റിഓക്സിഡന്റ്, ആന്റിബാക്ടീരിയൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശരീരത്തിന് എത്രമാത്രം പ്രയോജനകരമാണെന്ന് നോക്കാം. ഉള്ളി ഒരു സൂപ്പർഫുഡാണ്, ഇത് നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വലിയ നേട്ടമാണ്. ഹോട്ടലുകളിലും മറ്റും പച്ച സവാള ഭക്ഷണത്തിനൊപ്പം തരുന്നത് ആരോഗ്യപരമായ ഗുണങ്ങള്‍ക്ക് കൂടിയാണ്. ഇത് പച്ചയ്ക്ക് കഴിയ്ക്കുന്നത് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. സവാളയിൽ വിറ്റാമിൻ സി, ക്വെർസെറ്റിൻ, സൾഫർ ഘടകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയും വൈറസ്, ബാക്ടീരിയ ബാധകളിൽ നിന്ന് പരിരക്ഷ നൽകുകയും ചെയ്യുന്നു. പ്രതിദിനം ചെറിയ അളവിൽ ഉള്ളി കഴിക്കുന്നത് കൊള്ളാം!