ഒരേ സമയത്ത് ഒന്നിൽ കൂടുതൽ വൈദ്യുതി ഉപകരണങ്ങൾ എക്സ്റ്റൻഷൻ ബോർഡ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ സാധിക്കും. എന്നാൽ ശരിയായ രീതിയിൽ എക്സ്റ്റൻഷൻ ബോർഡ് ഉപയോഗിച്ചില്ലെങ്കിൽ പലതരം നാശനഷ്ടങ്ങളും സംഭവിക്കും. എക്സ്റ്റൻഷൻ ബോർഡിൽ പ്ലഗ് ചെയ്യാൻ പാടില്ലാത്ത ഉപകരണങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
ഫ്രിഡ്ജ്:. എപ്പോഴും പ്രവർത്തിക്കുന്ന ഉപകരണമാണ് ഫ്രിഡ്ജ്. ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നത് കൊണ്ട് തന്നെ ഫ്രിഡ്ജ് എപ്പോഴും പ്രവർത്തിക്കേണ്ടതുമുണ്ട്. അതിനാൽ തന്നെ മറ്റുള്ള ഉപകരണങ്ങളെക്കാളും കൂടുതൽ വൈദ്യുതി ഫ്രിഡ്ജിന് ആവശ്യമായി വരുന്നു. വലിയ ഉപകരണങ്ങൾ എക്സ്റ്റൻഷൻ ബോർഡ് ഉപയോഗിച്ച് പ്രവർത്തിപ്പിച്ചാൽ സർക്യൂട്ട് ട്രിപ്പാകാൻ കാരണമാകും.
എയർ കണ്ടീഷണർ : ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് എയർ കണ്ടീഷണർ അധവാ എ.സി. വേനൽക്കാലം ആയതോടെ ഇതിന്റെ ഉപയോഗം വളരെ വർദ്ധിച്ചിട്ടുമുണ്ട്. ഉപകരണങ്ങൾ അധികമായി ചൂടാവാൻ സാധ്യത ഉള്ളതുകൊണ്ട് തന്നെ എക്സ്റ്റൻഷൻ ബോർഡിൽ ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കാൻ പാടില്ല.
ഓവൻ : മിക്ക വീടുകളിലും ഇപ്പോൾ ഓവനുണ്ട്. വീടുകളിൽ ഒരാവശ്യവസ്തുവായി മാറിക്കഴിഞ്ഞ ഉപകരണമാണ് ഓവൻ. എന്നാൽ ഓവന് കൂടുതൽ ഊർജ്ജം ആവശ്യമായി വരുന്നു. എക്സ്റ്റൻഷൻ ബോർഡിന് താങ്ങാൻ കഴിയുന്നതിനും അപ്പുറമാണ്. അതിനാൽ തന്നെ മൈക്രോവേവ് എക്സ്റ്റൻഷൻ ബോർഡിൽ പ്രവർത്തിപ്പിക്കുമ്പോൾ തീ പിടിത്തത്തിനോ അല്ലെങ്കിൽ വീടിന്റെ മുഴുവൻ സംവിധാനത്തിനോ കേടുപാടുകൾ വരാൻ സാധ്യതയുണ്ട്.
അടുക്കള ഉപകരണങ്ങൾ: അടുക്കളയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ എക്സ്റ്റൻഷൻ ബോർഡിൽ പ്രവർത്തിപ്പിക്കാൻ പാടില്ല. ഇത്തരം ഉപകരണങ്ങൾ എക്സ്റ്റൻഷൻ ബോർഡിൽ പ്രവർത്തിപ്പിച്ചാൽ വയർ ഉരുകി പോകാനും ഉപകരണത്തിന് കേടുപാടുള സംഭവിക്കാനും കാരണമാകുന്നു.
ഹെയർ ഡ്രൈയർ, സ്ട്രേറ്റ്നർ, എന്നിവ ഉപയോഗിക്കുന്നുണ്ടെങ്കിൽ, അതൊരിക്കലും എക്സ്റ്റൻഷൻ ബോർഡിൽ ഉപയോഗിക്കാൻ പാടില്ല. കാരണം ഇതിൽ നിന്നും വേഗത്തിലാണ് വലിയ അളവിൽ വൈദ്യുതി ഉപയോഗിക്കുന്നത്.