ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ സൈബർ സുരക്ഷാ മുൻകരുതൽ വിലയിരുത്താൻ ബാങ്ക് മേധാവികളുടെ യോഗം വിളിച്ച് ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ. രാജ്യത്തെ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും പാക് സൈബർ ആക്രമണങ്ങൾ ഉണ്ടാകുമെന്നു ആശങ്കകൾ ഉയർന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും സൈബർ സുരക്ഷാ തയ്യാറെടുപ്പ് അവലോകന യോഗം ചേരുക.
വിവിധ പൊതു, സ്വകാര്യ ബാങ്കുകൾ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ), നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ), എൻഎസ്‌ഇ, ബിഎസ്‌ഇ, ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സെർട്ട്-ഇൻ) എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.
വ്യാഴാഴ്ച രാത്രി ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തിയിൽ പാക്കിസ്ഥാൻ ഡ്രോണുകളും മറ്റ് യുദ്ധോപകരണങ്ങളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിന്