ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനായി ലിയോ പതിനാലാമൻ മാർപാപ്പയെ തിരഞ്ഞെടുത്തു. കത്തോലിക്കാ സഭയെ നയിക്കുന്ന ആദ്യത്തെ അമേരിക്കക്കാരനായ പോപ്പ് ആണ് ഇദ്ദേഹം. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നിന്നും അദ്ദേഹം ആയിരക്കണക്കിന് ആളുകളെ അഭിവാദ്യം ചെയ്തു. “നിങ്ങൾക്ക് സമാധാനം ഉണ്ടാകട്ടെ” എന്ന് അദ്ദേഹം പറഞ്ഞു പറഞ്ഞു. 69 വയസ്സുള്ള, ചിക്കാഗോയിൽ നിന്നുള്ള മാർപ്പാപ്പ തന്റെ ജീവിതത്തിൻ്റെ ഭൂരിഭാഗവും പെറുവിൽ ഒരു മിഷനറിയായി ചെലവഴിച്ചു. 2023 ൽ മാത്രമാണ് അദ്ദേഹം ഒരു കർദ്ദിനാളായി മാറിയത്.