ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരെ ‘വിശുദ്ധ യുദ്ധ'(ജിഹാദ്)ത്തിന് ആഹ്വാനം ചെയ്ത് ആഗോള ഭീകരസംഘടനയായ അല്‍ ഖ്വയ്ദ. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങളില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഭീഷണി. ‘പാകിസ്ഥാനെതിരെ ഇന്ത്യയുടെ ആക്രമണം’ എന്ന തലക്കെട്ടില്‍ അല്‍ഖ്വയ്ദ ഇന്‍ ദ സബ്‌കോണ്ടിനെന്റ് ആണ് ഭീഷണി സന്ദേശം പുറത്തിറക്കിയിക്കുന്നത്.
പാകിസ്ഥാന്‍ മണ്ണില്‍ ഇന്ത്യ നടത്തിയ കടന്നുകയറ്റത്തിന് ശക്തമായ പ്രതികാരം ചെയ്യുമെന്ന് അല്‍ ഖ്വയ്ദ പ്രസ്താവനയിൽ പറയുന്നു. ഇതിനായി പാകിസ്ഥാന് പിന്നില്‍ അണിചേരാന്‍ സംഘടന ആവശ്യപ്പെട്ടു. ‘ഇന്ത്യയിലെ ഹിന്ദുത്വ- ബിജെപി സര്‍ക്കാര്‍ പാകിസ്ഥാനിലെ പള്ളികളും വീടുകളും ആക്രമിച്ചിരിക്കുന്നു. നിരവധി മുസ്ലിങ്ങളാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരെല്ലാം സ്വര്‍ഗരാജ്യം പൂകി.