തിരുവനന്തപുരത്ത് ഏറ്റവും വലിയ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്ലസ്റ്ററായി പൂജപ്പുര ജയില്‍

0
95

തിരുവനന്തപുരത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. ഇന്നലെ കോവിഡ് പോസിറ്റീവായ 489 പേരില്‍ 451 പേര്‍ക്കും രോഗബാധയുണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. 485 കോവിഡ് പൊസിറ്റീവ് കേസുകളുള്ള പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്ലസ്റ്ററായി. ഉറവിടമില്ലാത്ത 23 കേസുകളും 452 സമ്പര്‍ക്ക കേസുകളും ഉള്‍പ്പെടെ 489 ആണ് ഇന്നലെ ജില്ലയില്‍ കോവിഡ് പൊസിറ്റീവായവരുടെ എണ്ണം.

തീരദേശ ഗ്രാമമായ പുതുക്കുറിച്ചി, നഗരത്തിലെ കാലടി എന്നിവിടങ്ങളില്‍ 15 വീതം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ബാലരാമപുത്ത് 14 പേരാണ് കോവിഡ് പൊസിറ്റീവായത്. കോട്ടപ്പുറം 9, പാറശ്ശാല 7 എന്നിങ്ങനെയാണ് കുടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍. നഗര ഗ്രാമ വ്യത്യാസമില്ലാതെ ജില്ലയില്‍ രോഗബാധിതരുണ്ടാകുന്നുണ്ട്.

പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അഞ്ച് തടവുകാര്‍ക്കും 4 ജീവനക്കാര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ജയിലിലെ രോഗബാധിതരുടെ എണ്ണം 485 ആയി. ജില്ലാ ജയിലിലെ 26 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ജില്ലാ ജയിലില്‍ ഇപ്പോള്‍ 36 രോഗികളാണ് ഉള്ളത്. ജയിലുകളില്‍ കൂടുതല്‍ പരിശോധന നടത്തുമെന്ന് ജയില്‍, ആരോഗ്യ വകുപ്പുകള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here