ലപ്പുറം: കൊണ്ടോട്ടിയിൽ വൻ കഞ്ചാവ് വേട്ട. പേങ്ങോട് ആളൊഴിഞ്ഞ വീട്ടിൽ സൂക്ഷിച്ചിരുന്ന 50 കിലോ കഞ്ചാവാണ് പൊലീസ് കണ്ടെത്തയത്. സംഭവത്തിൽ കോഴിക്കോട് ഫറൂഖ് സ്വദേശികളായ ജിബിൻ കെ.പി (26), ജാസിൽ അമീൻ (23), മലപ്പുറം കൊണ്ടോട്ടി പെരിയമ്പലം സ്വദേശി ഷഫീഖ് (31) എന്നിവരെ അറസ്റ്റ് ചെയ്തു.