കൊച്ചിയിൽ പൊലീസുകാരൻ വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കി, പിന്നാലെ പൊട്ടിത്തെറിച്ചു; അന്വേഷണം

0
15
എറണാകുളം: കൊച്ചിയിൽ വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കിയ പൊലീസുകാരനെതിരെ അന്വേഷണത്തിന് ഉത്തരവ്. എറണാകുളം എആർ ക്യാംപിലെ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസർവ്വ് സബ്ഇൻസ്പെക്ടർ സി വി സജീവിനെതിരെയാണ് അന്വേഷണം. റിപ്പോർട്ട് ലഭിച്ചശേഷമാകും തുടർനടപടികൾ സ്വീകരിക്കുക.

ഈ മാസം പത്തിനാണ് സംഭവം നടന്നത്. ഔദ്യോ​ഗിക ബഹുമതിയോടുള്ള സംസ്കാര ചടങ്ങുകൾക്ക് ആകശത്തേക്ക് വെടിവയ്ക്കാൻ ഉപയോ​ഗിക്കുന്ന ബ്ലാങ്ക് അമ്യൂണിഷൻ എന്ന വെടിയുണ്ടകളാണ് വൃത്തിയാക്കാനായി ചട്ടിയിലിട്ട് ചൂടാക്കിയത്. ഇടപ്പള്ളി സ്റ്റേഷനിലെ ഒരു പൊലീസ് ഉദ്യോ​ഗസ്ഥന്റെ സംസ്കാര ചടങ്ങുകൾക്കുവേണ്ടി വെടിയുണ്ടെ എടുത്തപ്പോഴായിരുന്നു അഴുക്ക് പിടിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

സാധാരണ ഇങ്ങനെയുള്ള സാഹചര്യത്തിൽ ഇത്തരത്തിലെ ഉണ്ടകൾ വെയിലത്തുവച്ച് ചൂടാക്കിയതിന് ശേഷമാണ് ഉപയോ​ഗിക്കാറുള്ളത്. സംസ്കാരചടങ്ങിന് വേ​ഗത്തിൽ പോകേണ്ടതിനാൽ, വെടിയുണ്ടകൾ എആർ ക്യാംപിലെ അടുക്കളയിൽവെച്ച് ചട്ടിയിലിട്ട് ചൂടാക്കുകയായിരുന്നു. ഇതോടെയാണ് ഉണ്ടകൾ പൊട്ടിത്തെറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here