കശ്മീർ: ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ സിആർപിഎഫ് സംഘത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സേനാ അംഗങ്ങൾക്ക് വീരമൃത്യു. രണ്ട് സിആർപിഎഫ് ജവാൻമാരും ഒരു പൊലീസുകാരനുമാണ് മരിച്ചത്. ഒരാഴ്ചയ്ക്കിടെ സേനക്ക് നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണ് ഇത്.
മുസഫർ അഹമ്മദ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് മരിച്ചത്. 5 ഭീകരരാണ് ആക്രമണം നടത്തിയതെന്ന് സുരക്ഷ സേന അറിയിക്കുന്നു. സംഭവസ്ഥലത്ത് തെരച്ചിൽ തുടരുകയാണ്.