എറണാകുളം കളമശ്ശേരിയിൽ 3 കുട്ടികൾക്ക് വൈറൽ മെനിഞ്ചൈറ്റിസ്

0
27

എറണാകുളം ജില്ലയിലെ കളമശ്ശേരിയിലെ സ്കൂളിലെ 3 കുട്ടികൾക്ക് വൈറൽ മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചതായി സ്കൂൾ പ്രിൻസിപ്പൽ സുനിത ബിനു സാമൂവൽ പറഞ്ഞു.

കുട്ടികളിൽ വൈറൽ മെനിഞ്ചൈറ്റിസ് ലക്ഷണങ്ങൾ കണ്ടതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. എന്നാൽ കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ പുതിയ കേസുകൾ ഇല്ലെന്നും നഗരസഭ ആരോഗ്യ വിഭാഗം സ്കൂളിൽ ഉടൻ പരിശോധന നടത്തുമെന്നും ഡിഎംഒ അറിയിച്ചു.

രണ്ടുപേർ കൂടി ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടെന്നും മാർഗ്ഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്നും പ്രിൻസിപ്പൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here