കേരളത്തിന്റെ രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് ഇന്നു മുതല്‍.

0
51

സംസ്ഥാനത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് ഇന്നു മുതല്‍ സര്‍വീസ് തുടങ്ങും. തിരുവനന്തപുരം- കാസര്‍കോട് റൂട്ടില്‍ ആലപ്പുഴ വഴിയാണ് സര്‍വീസ്. തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് വൈകിട്ട് 4.05ന് വന്ദേഭാരത് എക്സ്പ്രസ് പുറപ്പെടും. മുഴുവന്‍ സീറ്റുകളിലേക്കും റിസര്‍വേഷന്‍ നടന്നതായി റെയില്‍വേ അറിയിച്ചു.

കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് പുതിയ ട്രെയിന് സ്റ്റോപ്പുള്ളത്. ആഴ്ചയില്‍ ആറ് ദിവസമാണ് സര്‍വ്വീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച കാസര്‍കോട്ടേക്ക് സര്‍വ്വീസ് ഉണ്ടായിരിക്കുന്നതല്ല. അതുപോലെ തന്നെ ചൊവ്വാഴ്ച തിരുവനന്തപുരത്തേക്കും സര്‍വ്വീസ് ഉണ്ടായിരിക്കില്ല

സമയക്രമം

തിരുവനന്തപുരം സെൻട്രൽ: വൈകിട്ട്‌ ‌4.05, കൊല്ലം: 4.53/4.55, ആലപ്പുഴ: 5.55/5.57, എറണാകുളം ജങ്‌ഷൻ: 6.35/6.38, തൃശൂർ: 7.40/7.42, ഷൊർണൂർ ജങ്‌ഷൻ: 8.15/8.17,തിരൂർ: 8.52/8.54, കോഴിക്കോട്‌: 9.23/9.25, കണ്ണൂർ: 10.24/10.26, കാസർകോട്‌: രാത്രി11.58.

കാസർകോട്‌–-തിരുവനനന്തപുരം സെൻട്രൽ ട്രെയിൻ: കാസർകോട്‌‌: ‌രാവിലെ ‌7, കണ്ണൂർ: 7.55/7.57, കോഴിക്കോട്‌: 8.57/8.59, തിരൂർ: 9.22/9.24, ഷൊർണൂർ ജങ്‌ഷൻ: 9.58/10, തൃശൂർ: 10.38/10.40, എറണാകുളം ജങ്‌ഷൻ: 11.45/11.48, ആലപ്പുഴ:12.32/12.34, കൊല്ലം: 1.40/1.42, തിരുവനന്തപുരം സെൻട്രൽ: പകൽ 3.05

LEAVE A REPLY

Please enter your comment!
Please enter your name here