യാത്രക്കാരൻ ഡബിൾ ബെല്ലടിച്ചു; കണ്ടക്ടർ ഇല്ലാതെ KSRTC ബസ് ഓടിയത് 5 കിലോമീറ്റർ

0
23

പത്തനംതിട്ടയിൽ കണ്ടക്ടറില്ലാതെ KSRTC ബസ് ഓടിയത് 5 കിലോമീറ്റർ. പത്തനംതിട്ട കരിമാൻതോട്ടിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസിലാണ് സംഭവം. ബസ് പുനലൂർ സ്റ്റാൻഡിൽ എത്തിയപ്പോഴാണ് യാത്രക്കാരിൽ ആരോ ഡബിൾ ബെല്ലടിച്ചത്, ശേഷം ഡ്രൈവർ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. എന്നാൽ വാഹനം കരവാളൂർ എത്തിയപ്പോഴാണ് കണ്ടക്ടർ ബസിൽ ഇല്ലെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് നെടുങ്കണ്ടത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ മറ്റൊരു ബസിൽ കയറി കണ്ടക്ടർ കരവാളൂരിൽ എത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here