കൊല്ലം: തെന്മല പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് പോലീസ് സ്റ്റേഷൻ താത്കാലികമായി അടച്ചു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരോട് നിരീക്ഷണത്തിൽ പോകാനും നിർദേശം നൽകി. പോലീസ് സ്റ്റേഷൻ അണുവിമുക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.