പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

0
100

ഡൽഹി : മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.ഡൽഹിയിലെ ആര്‍മി റിസര്‍ച്ച് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന പ്രണബ് മുഖർജി നിലവിൽ അബോധാവസ്ഥയിൽ തുടരുകയാണ്. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് അദ്ദേഹത്തിൻറെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്.

കൊവിഡ് പരിശോധനയിൽ പൊസീറ്റീവാണെന്ന് കണ്ടെത്തിയതോടെയാണ് പ്രണബിനെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ അദ്ദേഹത്തിൻ്റെ തലച്ചോറിൽ രക്തം കട്ടപിടിച്ചു കിടക്കുന്നതായി കണ്ടെത്തി.ശസ്ത്രക്രിയയിലൂടെ തലച്ചോറിലെ രക്തതടസം പരിഹരിച്ചെങ്കിലും അദ്ദേഹം ആരോഗ്യം ഗുരുതരമായി തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here