സിനിമ-സീരിയൽ നടൻ കെ.സുബ്രഹ്മണ്യൻ കുഴഞ്ഞു വീണു മരിച്ചു;

0
37

തമിഴ് സിനിമ സീരിയൽ നടനും സിപിഎം പ്രവർത്തകനുമായ മൂന്നാർ ഇക്കാ ന​ഗർ സ്വദേശി കെ.സുബ്രഹ്മണ്യൻ (57) അന്തരിച്ചു. തൊടുപുഴയിൽ നടന്ന ഇടുക്കി സിപിഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ് കുഴഞ്ഞു വീണ് മരിച്ചത്.

വ്യാഴാഴ്ചയായിരുന്നു കുഴഞ്ഞു വീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സിപിഎം ഇക്കാന​ഗർ ബ്രാഞ്ച് മുൻ സെക്രട്ടറിയായിരുന്നു കെ.സുബ്രഹ്മണ്യൻ.

തമിഴ് ഹിറ്റ് സിനിമകളായ മൈന, കഴുക്, കുംകി എന്നിവയിൽ ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇതിനോടൊപ്പം നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ, മൂന്നാറിൽ ചിത്രീകരിച്ച വിവിധ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളുടെ ലൊക്കേഷൻ മാനേജരായി പ്രവർത്തിച്ചിരുന്നു. സംസ്കാരം 9-ന് ശാന്തിവനത്തിൽ. ഭാര്യ: പാർവതി (മൂന്നാർ സർവീസ് ബാങ്ക്). മക്കൾ: വിദ്യ, വിവേക്. മരുമക്കൾ: കാർത്തിക്, അഭിരാമി.

LEAVE A REPLY

Please enter your comment!
Please enter your name here