ചെന്നൈ: കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിനായി പ്രാർത്ഥനയോടെ ആരാധകർ. അതേസമയം എസ്.പി.ബിയുടെ ആരോഗ്യനില ഭേദപ്പെട്ട് വരുന്നതായി ബന്ധുക്കൾ അറിയിച്ചു. ഈ സമയത്ത് വ്യാജ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
കൊവിഡ് ചികിത്സയ്ക്കായി ഒരാഴ്ച മുമ്പ് ആശുപത്രിയിൽ പ്രവേശിച്ച ഉടനെ തന്നെ തൻ്റെ ആരോഗ്യനിലയും രോഗവിവരവും വ്യക്തമാക്കി എസ്പിബി തന്നെ വീഡിയോ പുറത്തുവിട്ടിരുന്നു. വ്യാഴാഴ്ച വൈകിട്ട് വന്ന മെഡിക്കല്‍ ബുള്ളറ്റിനിലും എസ്പിബിയുടെ ആരോഗ്യനില സാധാരണനിലയില്ലാണെന്ന വിവരമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെ ഗായകൻ്റെ ആരോഗ്യനില വഷളായി. തുടർന്ന് ഐസിയുവിലേക്ക് മാറ്റി.
സംഗീതത്തെ സ്നേഹിക്കുന്ന എല്ലാവരും എസ്പിബിയുടെ ആരോഗ്യത്തിനായി പ്രാർഥിക്കണമെന്ന് എ.ആർ റഹ്മാൻ ട്വിറ്ററില്‍ കുറിച്ചു