‘മാർക്കോ’ ഒ.ടി.ടിയിലേക്ക്; തിയതി പ്രഖ്യാപിച്ചു

0
57

കേരളത്തിൽ തുടങ്ങി, ബോളിവുഡ് വരെ പോയി ഭാരതപര്യടനം പൂർത്തിയാക്കി ഉണ്ണി മുകുന്ദന്റെ (Unni Mukundan) ‘മാർക്കോ’ (Marco) ഒ.ടി.ടിയിലേക്ക്. 100 കോടി ക്ലബ് എത്തിയ ശേഷം മാത്രമാണ് ‘മാർക്കോ’ തിയേറ്റർ തേരോട്ടം അവസാനിപ്പിച്ചത്. വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14 മുതൽ ചിത്രം ‘സോണി ലിവിൽ’ പ്രദർശനത്തിലുണ്ടാവും. കന്നഡ ഭാഷയിൽ റിലീസ് ചെയ്തതിനു പിന്നാലെയാണ് ചിത്രത്തിന്റെ ഒ.ടി.ടി. റിലീസ് നിശ്ചയിച്ചു കൊണ്ടുള്ള വിവരം പുറത്തുവന്നത്.

ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച്‌ ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് ‘മാർക്കോ’. ക്രിസ്മസ് റിലീസായി ഡിസംബർ 20 ന് തീയേറ്ററുകളിൽ എത്തിയ സിനിമയാണ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി ചിത്രം ഇതിനോടകം മാറിക്കഴിഞ്ഞു. ഹിന്ദിയിലും ചിത്രം ഹിറ്റായതോടെ സിനിമയുടെ സക്സസ് ട്രെയ്‌ലർ പുറത്തുവന്നിരുന്നു. സിനിമയിലെ പ്രധാന ആക്ഷന്‍ രംഗങ്ങളും ഡയലോഗുകളും ട്രെയ്‌ലറിൽ കാണാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here