‘സെയ്ഫിനെ ആക്രമിച്ചത് ബംഗ്ലാദേശി പൗരന്‍,

0
17

ന്യൂഡല്‍ഹി: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെതിരായ ആക്രമണത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിനെ പരിഹസിച്ച് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ. സെയ്ഫിനെ ആക്രമിച്ചയാള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരനാണെന്ന് അറിഞ്ഞതോടെ കെജ്രിവാള്‍ മിണ്ടുന്നില്ല എന്ന് സച്ച്‌ദേവ പറഞ്ഞു.

ജനുവരി 16 നായിരുന്നു സെയ്ഫ് അലി ഖാനെതിരായ ആക്രമണം. സംഭവത്തില്‍ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ പിടികൂടിയത്. അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച ബംഗ്ലാദേശ് പൗരനായ മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദിനെ താനെയില്‍ നിന്നാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യയില്‍ എത്തിയതോടെ മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദ്, ബിജോയ് ദാസ് എന്ന പേര് സ്വീകരിച്ചിരുന്നു.
പ്രതി ബംഗ്ലാദേശി പൗരനാണ് എന്ന് വ്യക്തമായതോടെയാണ് ബിജെപി വിഷയത്തില്‍ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ട ദിവസം ശക്തമായി പ്രതികരിച്ച കെജ്രിവാള്‍, അക്രമി ബംഗ്ലാദേശി പൗരനാണെന്ന് അറിഞ്ഞപ്പോള്‍ മൗനം പാലിക്കുകയായിരുന്നുവെന്ന് വീരേന്ദ്ര സച്ച്ദേവ പറഞ്ഞു. നുഴഞ്ഞുകയറ്റക്കാര്‍ക്ക് സംരക്ഷണമൊരുക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘റോഹിങ്ക്യന്‍ മുസ്ലിംകളും ബംഗ്ലാദേശികളും ഡല്‍ഹിക്ക് മാത്രമല്ല, രാജ്യത്തിനാകെ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുവെന്ന് ബിജെപി ആദ്യം മുതല്‍ പറഞ്ഞുവരുന്നു. എന്നാല്‍ കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി അവര്‍ക്ക് അഭയം നല്‍കുകയും ഡല്‍ഹിയില്‍ അവരെ വളര്‍ത്തുകയും ചെയ്യുന്നു. സെയ്ഫ് ആക്രമിക്കപ്പെട്ടപ്പോള്‍ ഉത്കണ്ഠ പ്രകടിപ്പിച്ച കെജ്രിവാളിന് അക്രമത്തിന് പിന്നിലുള്ള ബംഗ്ലാദേശിയുടെ ചെയ്തിയെ അപലപിക്കാനുള്ള ഉത്തരവാദിത്തമുണ്ട്,” അദ്ദേഹം പറ

LEAVE A REPLY

Please enter your comment!
Please enter your name here