അമ്മ’യിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ച് താരങ്ങൾ.

0
46

റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ച് ചലച്ചിത്രതാരസംഘടനയായ അമ്മ. സംഘടനയുടെ കൊച്ചി ഓഫിസിലായിരുന്നു ചടങ്ങുകൾ. മോഹൻലാൽ, മമ്മൂട്ടി എന്നീ സൂപ്പർതാരങ്ങൾക്കൊപ്പം മഞ്ജു വാരിയരും ചേർന്ന് ദേശീയ പതാക ഉയർത്തി.നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.

ഒരു ഇടവേളയ്ക്കു ശേഷമാണ് മഞ്ജു വാരിയർ അമ്മയുടെ ഔദ്യോഗിക പരിപാടിയിൽ സജീവമായി പങ്കെടുക്കുന്നത്. നടൻ ശ്രീനിവാസനും പരിപാടിയുടെ ഭാഗമാകാൻ എത്തി. സുരേഷ് കൃഷ്ണ, ബാബുരാജ്, രമേഷ് പിഷാരടി, ജോമോൾ, പൊന്നമ്മ ബാബു, തെസ്നി ഖാൻ തുടങ്ങി നിരവധി താരങ്ങളും ചടങ്ങിൽ പങ്കെടുക്കാൻ എത്തി. സംഘടന നടപ്പാക്കുന്ന സഞ്ജീവനി ജീവൻരക്ഷാ പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മോഹൻലാൽ നേതൃത്വം നൽകിയിരുന്ന അമ്മയുടെ ഭരണസമിതി രാജി വച്ചിരുന്നു. തുടർന്ന് താൽക്കാലിക സമിതിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ മുൻപോട്ടു പോകുന്നത്. കഴിഞ്ഞ ദിവസം അമ്മയുടെ കുടുംബസംഗമം കൊച്ചിയിൽ വച്ച് നടത്തിയിരുന്നു.വൈവിധ്യമാർന്ന പരിപാടികൾ അംഗങ്ങൾക്കായി കുടുംബസംഗമത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here