വീട്ടമ്മയുടെ മൃതദേഹം അയൽവാസിയുടെ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ

0
14

തൃശൂർ ജില്ലയിലെ മണലൂരിൽ വീട്ടമ്മയുടെ മൃതദേഹം അയൽവാസിയുടെ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.

വേളയിൽ വീട്ടിൽ ലതയുടെ മൃതദേഹം ആണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇവർക്ക് 56 വയസ്സായിരുന്നു.

ലതയെ കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് സമീപത്തെ സ്ഥലത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്.

തൃശൂർ അന്തിക്കാട് പൊലീസ് സംഭവസ്ഥലത്ത് എത്തി  നടപടികൾ സ്വീകരിച്ചു.അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

കൊല്ലപ്പെട്ട ലത ഭർത്താവ് മുരളിയോടൊപ്പം ചെന്നെയിലായിരുന്നു താമസം. ചെന്നെെയിൽ ബിസിനസുകാരനായിരുന്ന ഭർത്താവിനെ 6 മാസം മുൻപ് കാണാതായിരുന്നു.

ലത പിന്നീട്  നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here