ആസിഫ് അലി, ഇന്ദ്രജിത്ത് എന്നിവർ അഭിനയിച്ച മലയാളം ചിത്രം കോഹിനൂർ (2015), ദളപതി വിജയ് നായകനായ ഭൈരവ (2017) എന്നിവയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് നടി അപർണ വിനോദ് വിവാഹമോചിതയായി. ഭർത്താവ് റിനിൽരാജ് പികെയുമായി വേർപിരിയാനുള്ള തീരുമാനം തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് നടി പങ്കിട്ടത്. തന്‍റെ വിവാഹത്തെ “ജീവിതത്തിലെ ബുദ്ധിമുട്ടുള്ള ഘട്ടം” എന്ന് വിശേഷിപ്പിച്ച നടി “ഇമോഷനുകള്‍ വറ്റിയ” അനുഭവമായിരുന്നു അതെന്ന് വെളിപ്പെടുത്തുകയും ചെയ്തു.
“പ്രിയ സുഹൃത്തുക്കളേ, ഫോളോവേര്‍സ്, എനിക്ക് ഈയിടെയായി ജീവിതത്തിൽ കാര്യമായ മാറ്റമുണ്ടായി അത് നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരുപാട് ആലോചിച്ച ശേഷം എന്‍റെ വിവാഹ ബന്ധം അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. ഇത് എളുപ്പമുള്ള തിരഞ്ഞെടുപ്പായിരുന്നില്ല, പക്ഷേ എനിക്ക് വളരാനും സുഖമായിരിക്കാനും ഇത് ശരിയായ ഒന്നാണെന്ന് ഞാൻ വിശ്വസിക്കുന്നു, ” അപര്‍ണ പറഞ്ഞു.
28 കാരിയായ നടി തുടര്‍ന്നും എഴുതുന്നു “എന്‍റെ വിവാഹം ജീവിതത്തെ വൈകാരികമായി തളർത്തിയതും, ബുദ്ധിമുട്ടുള്ളതുമായ ഒരു ഘട്ടമായിരുന്നു. എന്നാല്‍ ഇനിയും മുന്നോട്ട് പോകണം അതിനായി ഞാന്‍ അത് നിര്‍ത്തി” തനിക്ക് ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും നടി നന്ദിയും പറയുന്നുണ്ട്.
2022 ഒക്ടോബറിൽ വിവാഹനിശ്ചയം കഴിഞ്ഞ് 2023 ഫെബ്രുവരിയിലാണ് അപർണയും റിനിൽരാജും വിവാഹിതരായി. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത ഒരു അടുപ്പമുള്ള ചടങ്ങിലായിരുന്നു വിവാഹം. കൊടകരയിലെ സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നിന്ന് സൈക്കോളജിയിൽ ബിഎസ്‌സി ബിരുദം നേടിയ അപർണ, പിന്നീട് ചെന്നൈയിലെ പ്രസിഡൻസി കോളേജിൽ അതേ മേഖലയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
സംവിധായകൻ പ്രിയനന്ദനന്‍റെ ഞാൻ നിന്നോട് കൂടിയുണ്ട് (2015) എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ശേഷം, അപർണ കോഹിനൂർ, ഭൈരവ തുടങ്ങിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. സംവിധായകൻ ശരൺ കുമാറിന്‍റെ ആക്ഷൻ ത്രില്ലർ നടുവൻ എന്ന ചിത്രത്തിലാണ് അവർ അവസാനമായി അഭിനയിച്ചത്.