സ്വന്തം ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നഗ്നതാ പ്രദര്‍ശനവും അസഭ്യര്‍ഷവും നടത്തുന്ന വീഡിയോ പുറത്തുവന്നതിനു പിന്നാലെ മാപ്പുമായി നടന്‍ വിനായകന്‍. സിനിമ നടന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ എനിക്ക് പറ്റുന്നില്ല. എന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കുംപൊതുസമൂഹത്തോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. ചര്‍ച്ചകള്‍ തുടരട്ടെ എന്നു വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വിനായകന്‍ വിവാദത്തില്‍ പെടുന്നത് പതിവാണ്. ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വിനായകന്‍ നഗ്നത പ്രദര്‍ശിപ്പിച്ച് അസഭ്യം പറയുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വസ്ത്രം അഴിച്ച് കാണിക്കുന്ന വിനായകന്റെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. നഗ്നതാ പ്രദര്‍ശനത്തിനൊപ്പം താരം ആളുകളെ അസഭ്യം പറയുന്നുമുണ്ട്. എതിര്‍ വശത്തുള്ള കെട്ടിടത്തില്‍ നിന്നാണ് വിഡിയോ പകര്‍ത്തിയത്.