മഞ്ഞുകാലത്ത് പാൽ കുടിക്കുന്നത് കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്. പാലിൽ കാൽസ്യവും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ബലപ്പെടുത്തുക മാത്രമല്ല, പല രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. അതേസമയം, ഈ സീസണിൽ പാലിൽ ചില കാര്യങ്ങൾ കലർത്തി കുടിക്കുന്നത് പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ശരീരത്തിന് ഉള്ളിൽ നിന്ന് ചൂട് നിലനിർത്തുകയും ചെയ്യുന്നു.
ശൈത്യകാലത്ത് തണുപ്പിൽ നിന്ന് സ്വയം പരിരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ സമയം ആളുകളുടെ പ്രതിരോധശേഷി ദുർബലമാകുന്നതിനാൽ പലപ്പോഴും അതിവേഗം രോഗികളാകുന്നു. സീസണൽ രോഗങ്ങൾ (ജലദോഷം, ചുമ അല്ലെങ്കിൽ പനി) ഒഴിവാക്കാൻ പാൽ നമ്മെ സഹായിക്കും.
ഈ സീസണിൽ പാൽ കുടിക്കുന്നത് കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്. കാൽസ്യം, പ്രോട്ടീൻ, മഗ്നീഷ്യം, ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ബി 12 തുടങ്ങിയ ഘടകങ്ങൾ പാലിൽ അടങ്ങിയിട്ടുണ്ട്.
ശൈത്യകാലത്ത് ചില കാര്യങ്ങൾ പാലിൽ കലക്കി കുടിക്കുന്നത് കഠിനമായ തണുപ്പിൽ നിന്ന് ആശ്വാസം നൽകുമെന്ന് മാത്രമല്ല, പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
1. ശർക്കര
2. ഈന്തപ്പഴം
3.ബദാം
4. മഞ്ഞൾ
5. ജാതിക്ക
1. ശർക്കര: പഞ്ചസാരയ്‌ക്ക് ആരോഗ്യകരമായ ഒരു ബദലായി ശർക്കര കണക്കാക്കപ്പെടുന്നു. ശർക്കര പാലിൽ ചേർത്തു കുടിക്കുന്നത് ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തും. പ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമല്ല, ശരീരത്തെ സജീവമാക്കുകയും ചെയ്യുന്നു. പാലിൽ ശർക്കര കലർത്തി കുടിക്കുന്നത് പാലിന് മധുരം മാത്രമല്ല, പാലിൻ്റെ പോഷകമൂല്യവും വർദ്ധിപ്പിക്കുമെന്ന് വിദഗ്ധർ പറയുന്നു.
2. ഈന്തപ്പഴം: ശൈത്യകാലത്ത് ഈന്തപ്പഴം എല്ലാ വിധത്തിലും ആരോഗ്യകരമാണ്. ഈന്തപ്പഴം പ്രതിരോധശേഷിയുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്നു. മഞ്ഞുകാലത്ത് പാലിൽ കലക്കി കുടിക്കുന്നത് പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ജലദോഷവും ചുമയും അകറ്റുകയും ശരീരത്തിന് ഉള്ളിൽ നിന്ന് ചൂട് നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
3. ബദാം: പ്രോട്ടീൻ, വിറ്റാമിൻ ഇ, ഫൈബർ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമായ ബദാം ശൈത്യകാലത്ത് പാലിൽ കലക്കി കുടിക്കാനുള്ള മികച്ച ഓപ്ഷനാണ്. ബദാം പാലിൽ കലക്കി കുടിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ശരീരത്തെ സീസണൽ രോഗങ്ങളിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്യുന്നു.
4. മഞ്ഞൾ: മഞ്ഞൾ പാൽ പലർക്കും ഇഷ്ടമാണ്. മഞ്ഞൾ ആൻ്റി വൈറൽ, ആൻറി ഫംഗൽ, ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റിസെപ്റ്റിക് ഗുണങ്ങളാൽ സമ്പുഷ്ടമാണ്. ഇത് മഞ്ഞുകാലത്ത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും എല്ലാത്തരം രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
5. ജാതിക്ക: ജാതിക്ക പ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമല്ല ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ജീവകം എ, സി, ഇ എന്നിവ കൂടാതെ കാത്സ്യം, മാംഗനീസ് തുടങ്ങിയ ധാതുക്കളും ജാതിക്കയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മഞ്ഞുകാലത്ത് പാലിനൊപ്പം കഴിക്കുന്നത് ശരീരത്തിന് കുളിർമ നൽകുകയും എല്ലാ വിധ സീസണൽ രോഗങ്ങളിൽ നിന്നും ശരീരത്തെ അകറ്റി നിർത്തുകയും ചെയ്യുന്നു.