സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ മോദി

0
69

സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പുതിയ ലോകക്രമത്തെക്കുറിച്ച വാചാലനായി പ്രധാനമന്ത്രി മോദി. ഇന്ത്യയിലെ യുവജനതയ്ക്ക് ലഭിച്ചിരിക്കുന്ന ഭാഗ്യം അപൂര്‍വ്വമായി ലഭിക്കുന്നതാണ്.അത് നഷ്ടപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.എനിക്ക് യുവജനതയുടെ ശക്തിയില്‍ വിശ്വാസമുണ്ട്. നമ്മുടെ നയങ്ങളും രീതികളും യുവത്വത്തിന്റെ കഴിവിന് ശക്തി പകരാന്‍ കൂടിയാണ്. ഇന്ന് ചെറുപ്പക്കാര്‍ ലോകത്തിലെ ആദ്യത്തെ മൂന്ന് സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റങ്ങളില്‍ ഇന്ത്യക്ക് സ്ഥാനം നല്‍കി. ഇന്ത്യയുടെ ഈ ശക്തി കണ്ട് ലോകത്തെ യുവസമൂഹം അത്ഭുതപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ശക്തിയും ആത്മവിശ്വാസവും പുതിയ ഉയരങ്ങള്‍ താണ്ടാന്‍ പോകുകയാണ്. ജി-20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനുള്ള അവസരം ഇന്ന് രാജ്യത്തിന് ലഭിച്ചു.ജി-20ന്റെ ഭാഗമായി വ്യത്യസ്തമായ പരിപാടികള്‍ രാജ്യത്തിന്റെ പലകോണുകളില്‍ സംഘടിപ്പിച്ചിട്ടുണ്ട്.ഇതുമൂലം സാധാരണക്കാരന്റെ ശക്തി ലോകത്തിനു മുന്നില്‍ അവതരിപ്പിക്കപ്പെട്ടു.ഇന്ത്യയെ അറിയേണ്ടതിന്റെയും മനസ്സിലാക്കേണ്ടതിന്റെയും ആവശ്യകത വര്‍ദ്ധിച്ചു.ഇന്ത്യയുടെ കയറ്റുമതി അതിവേഗം വര്‍ദ്ധിച്ചു. ഇന്ത്യ ഇതുകൊണ്ടൊന്നും അവസാനിപ്പിക്കില്ലെന്നാണ് പോകുന്നില്ലെന്നാണ് വിദഗ്ധര്‍ പറയുന്നതെന്നും മോദി ചൂണ്ടിക്കാട്ടി.

കൊറോണ കാലത്തിനു ശേഷം ലോകം വീണ്ടും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകം കൈവരിച്ച രൂപം, കൊറോണയ്ക്ക് ശേഷമുള്ള ആഗോള ക്രമം എന്നിവയുടെ പുതിയ രാഷ്ട്രീയ സമവാക്യം മുന്നോട്ട് പോകുന്നത് ഞാന്‍ ആത്മവിശ്വാസത്തോടെ കാണുന്നു.ഇതിലൂടെ നിര്‍വചനങ്ങള്‍ മാറുകയാണ്.മാറുന്ന ലോകത്തെ രൂപപ്പെടുത്തുന്നതില്‍ 140 കോടി ഇന്ത്യക്കാരുടെ ശ്രമം ദൃശ്യമാണ്.നിങ്ങള്‍ ഒരു വഴിത്തിരിവിലാണ് നില്‍ക്കുന്നത്.കോവിഡ് കാലത്ത് നിങ്ങളുടെ കഴിവ് ആളുകള്‍ തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

‘13.5 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറുമ്പോള്‍, ജനങ്ങള്‍ക്ക് എന്ത് തരത്തിലുള്ള പദ്ധതികളാണ് ലഭിച്ചതെന്ന് ചിന്തിച്ച് നോക്കൂ. പ്രധാനമന്ത്രി സ്വാനിധി യോജന, ആവാസ് യോജന എന്നിവയില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിച്ചു.വരും കാലങ്ങളില്‍, വിശ്വകര്‍മ ജയന്തി ദിനത്തില്‍, 13-15 ആയിരം കോടി രൂപ ഉപയോഗിച്ച് വിശ്വകര്‍മ യോജന ആരംഭിക്കും’, സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തി പ്രധാനമന്ത്രി പറഞ്ഞു.

കൊറോണയ്ക്ക് ശേഷം ലോകം ഉദിച്ചിട്ടില്ല.യുദ്ധം പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.ലോകം പണപ്പെരുപ്പത്തിന്റെ പ്രതിസന്ധി നേരിടുകയാണ്.നമ്മളും ലോകത്ത് നിന്ന് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നു. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഇന്ത്യ നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.നമ്മള്‍ വിജയിച്ചു. രാജ്യത്തെ വിലക്കയറ്റത്തില്‍ നിന്ന് മോചിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.അതിനായി ശ്രമങ്ങള്‍ തുടരുമെന്നും മോദി ഉറപ്പ് നല്‍കി.

77-ാം സ്വാതന്ത്ര്യ ദിനത്തിൽ മണിപ്പൂർ വിഷയം പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണ്… സമാധാനത്തിലൂടെ മാത്രമേ പരിഹാരം കാണാനാകൂ. കേന്ദ്രവും സംസ്ഥാന സർക്കാരും പരിഹാരം കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണ്. സംസ്ഥാനത്ത് അക്രമം നിലനിന്നിരുന്നു. അമ്മമാരുടെയും പെൺമക്കളുടെയും മാനത്തെ ചോദ്യം ചെയ്തിരുന്നു. എന്നാലിപ്പോൾ മണിപ്പൂരിൽ നിന്ന് വരുന്നത് സമാധാനത്തിന്റെ വാർത്തകളാണെന്നും മോദി പറഞ്ഞു. ചെങ്കോട്ടയിൽ നടത്തിയ തന്റെ തുടർച്ചയായ പത്താം സ്വാതന്ത്ര്യദിന പ്രസംഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് സംഭാവന നൽകിയ എല്ലാ ധീരഹൃദയർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും മോദി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ജനസംഖ്യയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യവുമാണ് ഇന്ത്യ. ഈ സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ  ‘140 കോടി കുടുംബാംഗങ്ങൾക്ക്’ ആശംസകൾ നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള അദ്ദേഹത്തിന്റെ അവസാന പ്രസംഗമായതിനാല്‍ ഇത്തവണത്തെ സ്വാതന്ത്ര്യ ദിന പ്രസംഗം രാജ്യം ഉറ്റുനോക്കുന്നതായിരുന്നു. 2014 മുതല്‍, തന്റെ ഭരണത്തിന്‍ കീഴിലുള്ള ഇന്ത്യയുടെ യാത്രയെ അവലോകനം ചെയ്യാനും വരാനിരിക്കുന്ന വര്‍ഷങ്ങളിലേക്ക് വഴിയൊരുക്കാനും ഈ പ്ലാറ്റ്‌ഫോം മോദി മികച്ച രീതിയില്‍ ഉപയോഗിച്ചിരുന്നു. അതേസമയം സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ നേരിട്ട് ആക്രമിക്കുന്നതില്‍ നിന്ന് മോദി വിട്ടുനിന്നിരുന്നു. തന്റെ ഗവണ്‍മെന്റ് കൊണ്ടുവന്ന വലിയ പരിഷ്‌കരണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹം ഈ അവസരം സാധാരണയായി ഉപയോഗിച്ചിരുന്നത്.

അദ്ദേഹത്തിന്റെ മുന്‍ പ്രസംഗങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന ആഗോള പ്രാധാന്യമാണ്. രാജ്യത്തിന്റെ പുതുതായി കണ്ടെത്തിയ ഊര്‍ജവും വികസനവുമായി മുന്നോട്ട് പോകുന്നതിനുള്ള ദൃഢനിശ്ചയവും അദ്ദേഹം അടിവരയിട്ടു. സര്‍ക്കാരിനോടുള്ള ജനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ആത്മവിശ്വാസവും അദ്ദേഹം പ്രസംഗത്തിലൂടെ പ്രകടമാക്കിയിരുന്നു.

2021-ൽ പ്രധാനമന്ത്രി ആരംഭിച്ച ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങൾക്കും ഇന്ന് സമാപനം കുറിച്ചു. ഈ വർഷം, സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള 1,800 ഓളം വിശിഷ്ടാതിഥികളെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയത്. 20,000-ലധികം ഉദ്യോഗസ്ഥരും സാധാരണക്കാരും സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here