കോവിഡ് രോഗികളുടെ എണ്ണം ദിവസം ഇരുനൂറ് കടക്കാന്‍ തുടങ്ങിയതോടെ പാലക്കാട്ട് കൂടുതല്‍ ക്ളസ്റ്റര്‍ രൂപീകരിക്കേണ്ടിവരുമെന്ന് സൂചന. പട്ടാമ്പിക്ക് പുറമേ പുതുനഗരം, കോങ്ങാട് കേന്ദ്രീകരിച്ചാണ് രോഗവ്യാപനം. കഞ്ചിക്കോട്ട് അതിഥി തൊഴിലാളികളിലും കോവിഡ് പടരുന്നു.
കഴിഞ്ഞ ഏഴ് ദിവസം പുതുനഗരത്ത് 684 പേരില്‍ നടത്തിയ പരിശോധനയില്‍ 63 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. പട്ടാമ്പിയും സമീപപ്രദേശങ്ങളും ലോക്ഡൗണിലാണെങ്കിലും മുതുതലയില്‍ രോഗവ്യാപനമായി. 348 ടെസ്റ്റുകളില്‍ 69 പേര്‍ക്കാണ് പോസിറ്റീവ്.മുതുതല പഞ്ചായത്തിലെ 6, 8, 9, 10 വാർഡുകളില്‍ ട്രിപ്പിൾ ലോക്ഡൗൺ ഏര്‍പ്പെടുത്തി.
ജില്ലാ പൊലീസ് മേധാവി സ്ഥലം സന്ദര്‍ശിച്ച് നിയന്ത്രണം വിലയിരുത്തി. ജൂലൈ 18 ന്ശേഷം പട്ടാമ്പിയില്‍ 10,597 പേര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തിതില്‍ 547 പേര്‍ക്ക് പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പട്ടാമ്പി മേഖല ക്ലസ്റ്ററാക്കിയത്. കോങ്ങാട് മേഖലയില്‍ 1109 ടെസ്റ്റുകളില്‍ 63 രോഗബാധിതരെ കണ്ടെത്തി. കഞ്ചിക്കോട്ട് സ്വകാര്യകമ്പനി കേന്ദ്രീകരിച്ചുളള ആന്റിജന്‍ ടെസ്റ്റില്‍ അന്‍പതിലധികം പേര്‍ക്ക് രോഗമുണ്ട്.ഐ ഐ ടിയിലെ ആറു അതിഥി തൊഴിലാളികള്‍ക്കും രോഗമുണ്ട്. 860 പേരാണ് ജില്ലയില്‍ ചികില്‍സയിലുളളത്.